ആപ്പ്ജില്ല

89 കട്ടുകളിൽ ഈ രംഗം മാത്രം ഉഡ്ത പഞ്ചാബിലുണ്ടാകില്ല...

‘ഉഡ്താ പഞ്ചാബ്’ എന്ന ഹിന്ദി ചിത്രത്തില്‍ വരുത്തണമെന്ന് സിബിഎഫ്‌സി പറഞ്ഞ ‘89 കട്ടുകള്‍’ ആവശ്യമില്ലെന്ന ബോം

TNN 13 Jun 2016, 6:30 pm
‘ഉഡ്താ പഞ്ചാബ്’ എന്ന ഹിന്ദി ചിത്രത്തില്‍ വരുത്തണമെന്ന് സിബിഎഫ്‌സി പറഞ്ഞ ‘89 കട്ടുകള്‍’ ആവശ്യമില്ലെന്ന ബോംബെ ഹൈക്കോടതി വിധി സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സിനിമയില്‍ നിന്നും ഇപ്പോൾ ഒരു രംഗം മാത്രമാണ് നീക്കം ചെയ്യണമെന്ന് കോടതി പറഞ്ഞിരിക്കുന്നത്. അത് പഞ്ചാബില്‍ യുവാക്കള്‍ക്കിടയിലുള്ള മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം പൊതുവേദിയിൽ നിന്ന് ജനക്കൂട്ടത്തിനിടയിലേക്ക് മൂത്രമൊഴിക്കുന്ന രംഗമാണ്.
Samayam Malayalam udtha punjab verdict
89 കട്ടുകളിൽ ഈ രംഗം മാത്രം ഉഡ്ത പഞ്ചാബിലുണ്ടാകില്ല...



ഈ രംഗം ലഹരിമരുന്ന് ഉപയോഗത്തിന്റെ തീവ്രതയെ എടുത്തുകാണിക്കുന്നുണ്ടെങ്കിലും ചിത്രത്തില്‍ ഒഴിവാക്കാനാവാത്തതാണെന്ന് തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രംഗം നഗ്നതയുടെ ലംഘനമാണെന്നും ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ചിത്രത്തിന്‍റെ ട്രെയിലറിലുൾപ്പെടെ ഈ രംഗം ഇതിനകം തരംഗമായികഴിഞ്ഞിട്ടുമുണ്ട്. ഈ മാസം 17നാണ് ചിത്രത്തിന്റെ റിലീസ് വെച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്