ആപ്പ്ജില്ല

'കല്യാണം' സിനിമയുടെ ഓഡിയോ ലോഞ്ച് കടലിനടിയില്‍

കടലില്‍ മാലിന്യം തള്ളുന്നതിനെതിരെയുള്ള ഒരു ബോധവത്കരണം കൂടിയാണ് പരിപാടിയെന്നു അണിയറ പ്രവര്‍ത്തകര്‍

TNN 6 Feb 2018, 10:33 pm
വ്യത്യസ്തമായ ഒരു ഓഡിയോ ലോഞ്ചുമായി കല്യാണം ടീം. ചരിത്രത്തില്‍ തന്നെ ആദ്യമായി കല്യാണം സിനിമയുടെ ഓഡിയോ ലോഞ്ച് കടലിനടിയില്‍ നടന്നു. ചലച്ചിത്ര താരം മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പ്രചരണത്തിനുപുറമേ കടലില്‍ മാലിന്യം തള്ളുന്നതിനെതിരെയുള്ള ഒരു ബോധവത്കരണം കൂടിയാണ് പരിപാടിയെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Samayam Malayalam underwater audio launch for kalyanam film
'കല്യാണം' സിനിമയുടെ ഓഡിയോ ലോഞ്ച് കടലിനടിയില്‍


രാവിലെ പതിനൊന്ന് മണിക്ക് കോവളം ഉദയസമുദ്ര ഹോട്ടലില്‍ നടന്ന ചടങ്ങ് ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ കൂടിയായ നായകന്‍ ശ്രാവണിന് ഔദ്യോഗിക തിരക്കുകള്‍ കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചിത്രത്തിലെ അഞ്ചു ഗാനങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശ്രാവണ്‍ നായകനായി എത്തുന്ന ചിത്രമാണ് കല്യാണം. കൂടാതെ വര്‍ഷയുടെ ആദ്യ മലയാളം ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചടങ്ങില്‍ കന്യാകുമാരി മുതല്‍ കാസര്‍ഗോഗ് വരെ നടക്കുന്ന തീര ശുചീകരണ യജ്ഞമായ സാഗര്‍ ബചാവോ പരിപാടിയെ കുറിച്ചു ഉദയസമുദ്ര സിഇഒ രാജഗോപാല്‍ ഐയ്യര്‍ വിവരിച്ചു. കോവളം ഗ്രോവ് ബീച്ചില്‍ ആണ് കൗതുകമായി കടലിനടിയില്‍ ഓഡിയോ ലോഞ്ച് നടന്നത്. പ്രത്യകം സജ്ജമാക്കിയ മുങ്ങല്‍ വസ്ത്രങ്ങളും ഓക്സിജന്‍ സംവിധങ്ങളുമായി സംഘം കടലിലേക്ക് ഇറങ്ങി. തീരത്ത് നിന്നും 80 മീറ്റര്‍ അകലെ കടലിനടിയില്‍ പ്രത്യകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ചലച്ചിത്ര താരവും ഫ്രൈഡേ സിനിമാസിന്റെ ഉടമയുമായ വിജയ് ബാബു, ചിത്രത്തിന്റെ സംവിധായകനു നിര്‍മ്മാതാവുമായ രാജേഷ് നായര്‍, പത്നി ഉഷ, സഹ നിര്‍മ്മാതാവ് കിഷോര്‍, നായിക വര്‍ഷ, ഗാന സംവിധായകന്‍ അലക്സ് പോള്‍ എന്നിവരടങ്ങുന്ന സംഘമാണ് കടലില്‍ ആറ് മീറ്ററോളം ആഴത്തില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്. കല്യാണത്തിലെനായിക കൂടിയായ വര്‍ഷ ഫ്രൈഡേ ഫിലിംസ് ഉടമ വിജയ് ബാബുവിന്സിഡിയുടെമാതൃക നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്