ആപ്പ്ജില്ല

അപൂർവ വിശേഷവുമായി 'കൃഷ്ണം' എത്തുന്നു

ദ കിംങ്, കമ്മീഷണര്‍, ധ്രുവം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൃഷ്ണം

TNN 20 Aug 2017, 8:04 pm
ദ കിംങ്, കമ്മീഷണര്‍, ധ്രുവം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൃഷ്ണം'. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് കൃഷ്‍ണം. യഥാര്‍ഥ സംഭവത്തിലെ നായകന്‍ തന്നെ സിനിമയിലും നായകനാകുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം വരുന്നത്.
Samayam Malayalam up coming malayalam movie krishnam second look poster
അപൂർവ വിശേഷവുമായി 'കൃഷ്ണം' എത്തുന്നു


പി. എന്‍. ബി. സിനിമാസിനുവേണ്ടി പി. എന്‍. ബലറാം നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അക്ഷയ് കൃഷ്‍ണന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് പി. എന്‍. ബലറാമിന്റെ മകനും ചിത്രത്തിലെ നായകനുമായ അക്ഷയ്കൃഷ്ണന്റെ, ജീവിതത്തില്‍ നടന്ന സംഭവമാണ് സിനിമയ്ക്ക് ആധാരം. പ്രേക്ഷകര്‍ക്ക് ഒരു ഗുണപാഠമാകുന്ന ഈ സംഭവകഥ ലോകത്തെ ലോകത്തെ അിറിയിക്കാന്‍ അവര്‍ തീരുമാനിച്ചു. ​ചിത്രത്തിലെ നായകനായും അക്ഷയ് കൃഷ്ണനെ തീരുമാനിക്കുകയായിരുന്നു. ലോക സിനിമയില്‍ തന്നെ ഇത്തരമൊരു സംഭവം ഇതാദ്യമായിരിക്കും

ശാന്തി കൃഷ്‍ണ, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐശ്വര്യയാണ് നായിക. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.



Dinesh babu new movie krishnam second Poster


Cinematographer Dinesh Babu turns director for trilingual Krishnam

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്