ആപ്പ്ജില്ല

പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്‌മാണ്ഡ ചിത്രവുമായി ഉർവ്വശി തീയേറ്റേഴ്സ്; സംവിധാനം ജയൻ നമ്പ്യാർ

'ലൂസിഫറി'ൽ സഹ സംവിധായകനായിരുന്ന ജയൻ നമ്പ്യാർ ആണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്, ചിത്രം ഷൂട്ടിംഗ് ഉടൻ ആരംഭിക്കാനിരിക്കുകയാണ്

Samayam Malayalam 25 Aug 2022, 12:31 pm
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സൗദി വെള്ളക്ക, തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ 'വിലായത്ത് ബുദ്ധ'യിലേയ്ക്ക്‌ നായകനായ പൃഥ്വിരാജിനെ സ്വാഗതം ചെയ്ത്‌ നിർമ്മാതാവ്‌ തന്നെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു.‌ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് സിനിമയുടെ സംവിധാനം.
Samayam Malayalam prithviraj


ALso Read: 20-ാം വയസ്സിൽ കൊലക്കേസ് പ്രതിയായി, ഇപ്പോൾ തിരക്കഥാകൃത്ത്; ജയിൽപ്പുള്ളിയുടെ കഥയുമായി 'ഏകൻ അനേകൻ', നായകനായി മണികണ്ഠൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തീയേറ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്‌ വിലായത്ത് ബുദ്ധ. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഷമ്മി തിലകനും അനു മോഹനുമാണ് വിലായത്ത് ബുദ്ധയിലേക്ക് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട മറ്റു താരങ്ങള്‍. സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, വാർത്താപ്രചരണം എം ആർ പ്രൊഫഷണൽ‌.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്