ആപ്പ്ജില്ല

മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌ക്കർ സൗദാൻ എത്തുന്ന വള്ളിക്കെട്ട്

ചെറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒറ്റ ഷെഡ്യൂളിലാണ് പൂർത്തിയായാത്. മമ്മൂട്ടിയാണ് ആശംസകളുമായി വള്ളിക്കെട്ട് ട്രെയിലർ പുറത്തിറക്കിയത്. സംവിധായകൻ ജിബിൻ്റെ വരികള്‍ക്ക് മുരളി പുനലൂരാണ് സംഗീതം നല്‍കിയത്

Samayam Malayalam 23 Jan 2019, 2:06 pm
മമ്മൂട്ടിയുടെ അനന്തരവൻ അഷ്‌ക്കർ സൗദാൻ നായകനാവുന്ന 'വള്ളിക്കെട്ട് ' സിനിമയുടെ 'ട്രെയിലറെത്തി. പുതുമുഖം സാന്ദ്രയാണ് നായിക. നർമ്മവും പ്രണയവും സമ്മേളിച്ച ചിത്രം ജിബിനാണ് സംവിധാനം ചെയ്യുന്നത്. സാന്ദ്രാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ സന്തോഷ് നായരാണ് നിർമ്മാണം.
Samayam Malayalam Vallikettu



കഥയും തിരക്കഥയും സംഭാഷണവും സംവിധായകനാണ്. അരിസ്റ്റോ സുരേഷ് , മാമുക്കോയ, ശിവജി ഗുരുവായൂർ എന്നിവർ ചിത്രത്തിലുണ്ട്. രാജൻ ആശാൻ്റേയും മൂന്ന് ശിഷ്യൻമാരുടേയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്