നടന് വിശാലിന്റെ കാമുകി ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിട്ടു കാലമേറെയായി. ഒരു അഭിമുഖത്തില്‍ വരലക്ഷ്മിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശാല്‍ സംസാരിക്കുകയും ചെയ്തു. കുട്ടിക്കാലം മുതലുള്ള അടുത്ത സുഹൃത്താണു വരലക്ഷ്മി എന്നായിരുന്ന വിശാല്‍ പറഞ്ഞത്.വിവാഹം എന്നു കാണുമെന്ന ചോദ്യത്തിനു 2018 ജനുവരി 14ന് നാടികര്‍ സംഘത്തിന്റെ കെട്ടിടത്തില്‍ വെച്ചായിരിക്കും വിവാഹം എന്നു വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഉടന്‍ വിവാഹ ജീവിതത്തിലേയ്ക്കു കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വരലക്ഷ്മി ട്വിറ്ററിലൂടെ അറിയിച്ചു.
താന്‍ ജോലിയെയാണു വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹത്തെക്കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ നിര്‍ത്തണം എന്നുമാണ് വരലക്ഷ്മി വ്യക്തമാക്കിയത്. Dear media friends..IM NOT GETTING MARRIED any time soon..I'm married to my work. So plz stop writing about my wedding..It's bad journalism — varu sarathkumar (@varusarath) August 17, 2016