ആപ്പ്ജില്ല

ധനുഷിന്‍റെ 'വിഐപി' വിളയാട്ടം തുടരുന്നു; 'വേലയില്ലാ പട്ടാധാരി 2': ട്രെയിലര്‍ എത്തി

ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

TNN 26 Jun 2017, 11:44 am
ധനുഷ് നായകനായി എത്തിയ വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. വേലയില്ലാ പട്ടധാരി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജോളും ധനുഷും അമല പോളുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം കാജോള്‍ കോളീവുഡിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഇത്. ധനുഷിന്‍റെ ഭാര്യാ സഹോദരിയായും രജനികാന്തിന്‍റെ മകളുമായ സൗന്ദര്യ രജനീകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Samayam Malayalam velai illa pattadhaari 2 official trailer is out
ധനുഷിന്‍റെ 'വിഐപി' വിളയാട്ടം തുടരുന്നു; 'വേലയില്ലാ പട്ടാധാരി 2': ട്രെയിലര്‍ എത്തി





സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ധനുഷ് തന്നെയാണ് ചിത്രത്തിന്‍റെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സീന്‍ റൊണാള്‍ഡ് സംഗീതം ഒരുക്കിയിരിക്കുന്നു. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപുലി എസ് താണുവും വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Velai Illa Pattadhaari 2 Official Trailer is out

Dhanush-Kajol Movie Velai Illa Pattadhaari 2 Official Trailer is out. Amala Paul is also playing lead role in this Movie. Soundarya Rajinikanth is directing super hit Movie VIP's second part.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്