ടോണി സിജിമോന് നായകനായെത്തുന്ന വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മുന്‍ മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ് ചിത്രത്തിലൂടെ. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്റെയും ജീവിതം വിജയിക്കുമെന്നാണ് ചിത്രം പറയുന്നത്. Also Read:
മലയാളികളുടെ സ്വന്തം മസിലളിയന് ഇന്ന് പിറന്നാൾ! ഇരുമുടിക്കെട്ട് കെട്ടി ഉണ്ണി ശബരിമലയ്ക്ക്; 'മാളികപ്പുറം' ഫസ്റ്റ്ലുക്ക്
മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗതനായ മനീഷ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി ബൈജു, ഗൗരി ഗോപിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ ഐ.എ.എസ്സ് ആണ് ഗാനം രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകന് മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ബിജു സോപാനം, ജയന് ചേര്‍ത്തല, എം ആര് ഗോപകുമാര്‍, കൊച്ചുപ്രേമന്, ആൽബർട്ട് അലക്സ്, ടോം ജേക്കബ്, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റർ സൂരജ്, മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന. 23 ന് ചിത്രം തിയേറ്ററുകളിലെത്തും. പി ആര് ഒ -പി ആര് സുമേരന്‍.
Read Latest Movie News And Malayalam News
Also Watch: