ആപ്പ്ജില്ല

നടി തൊടുപുഴ വാസന്തി അത്യാസന്ന നിലയില്‍

പ്രശസ്ത ചലച്ചിത്രനടി തൊടുപുഴവാസന്തി അത്യാസന്നനിലയില്‍ കോട്ടയത്ത് കാരിത്താസ് ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി ചികിത്സയിലാണ്

TNN 18 Jul 2017, 10:44 pm
പ്രശസ്ത ചലച്ചിത്രനടി തൊടുപുഴ വാസന്തി അത്യാസന്നനിലയില്‍ കോട്ടയത്ത് കാരിത്താസ് ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി ചികിത്സയിലാണ്. മെഡിക്കല്‍ ഐ.സി.യുവില്‍ രോഗങ്ങളോട് പോരാടിക്കഴിയുന്ന തൊടുപുഴവാസന്തിയുടെ തൊണ്ടയില്‍ കാന്‍സര്‍ പിടിപെട്ടിരുന്നു. റേഡിയേഷന്‍ നടത്തിയിരുന്നു. കിഡ്‌നിക്കും തകരാറുകളുണ്ട്.
Samayam Malayalam veteran actress thodupuzha vasanthi hospitalised
നടി തൊടുപുഴ വാസന്തി അത്യാസന്ന നിലയില്‍


പ്രമേഹം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് വലതുകാലിന്റെ മുട്ടിനുതാഴേക്കുള്ളഭാഗം മുറിച്ചുമാറ്റേണ്ടതായി വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളും തൊടുപുഴവാസന്തിയെ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ കാരണം കുറെനാളുകളായി വാസന്തി സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തൊടുപുഴ വാസന്തിയുടെ ഇപ്പോഴത്തെ ഈ അവസ്ഥയെക്കുറിച്ച് 'അമ്മ'യുടെ സെക്രട്ടറി ഇടവേളബാബുവിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് സഹോദരന്‍ സുരേഷ് അറിയിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തുന്നത്. അടൂര്‍ ഭവാനിക്കൊപ്പം നാടക ജീവിതം ആരംഭിച്ച വാസന്തി തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും നല്ല വേഷം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും നാടകരംഗത്തേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു വാസന്തി.
Senior Actress Thodupuzha Vasanthi hospitalised

Actress Thodupuzha Vasanthi stays in a Critical Condition in Kottayam Karithas

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്