ആപ്പ്ജില്ല

ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ കഥ പറയാന്‍ സൂര്യയും വെട്രിമാരനും; ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനം!

ഇതേ പേരിലുള്ള തമിഴ് നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സിഎസ് ചെല്ലപ്പയുടേതാണ് രചന. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കലൈപുലി എസ് തനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Samayam Malayalam 23 Jul 2020, 3:36 pm
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി വെട്രിമാരന്‍. സൂര്യയും വെട്രിമാരനും ആദ്യമായി ഒരുമിക്കുന്ന വാദിവാസല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് വെട്രിമാരന്‍ ആരാധകര്‍ക്കുള്ള സമ്മാനം നല്‍കിയത്.
Samayam Malayalam ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ കഥ പറയാന്‍ സൂര്യയും വെട്രിമാരനും; ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനം!
ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ കഥ പറയാന്‍ സൂര്യയും വെട്രിമാരനും; ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനം!


Also Read: തമിഴകത്തിന്‍റെ 'നടിപ്പിന്‍ നായകന്‍'! 45ന്‍റെ നിറവിൽ സൂര്യ

ചിത്രത്തിലെ സൂര്യയുടെ ക്യാരക്ടര്‍ ഡിസെെന്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതേ പേരിലുള്ള തമിഴ് നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സിഎസ് ചെല്ലപ്പയുടേതാണ് രചന. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

Also Read: 'ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധിക്കൂ'; നരച്ച മുടിയും മുഖത്തെ പാടുകളും വെളിപ്പെടുത്തി ബോഡി ഷെയ്മിങ്ങിനെതിരെ സമീറ റെഡ്ഡി

അസുരന്‍ നിര്‍മ്മിച്ച കലൈപുലി എസ് തനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ഹരി ഒരുക്കുന്ന ‘അരുവാ’ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൂര്യ വാദിവസലിന്റെ ഷൂട്ടിങ് ആരംഭിക്കുക.സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്രു’ ആണ് സൂര്യയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്