ആപ്പ്ജില്ല

നന്മയുള്ള ഗുണ്ടകള്‍; വില്ലന്മാരുടെ കരുതല്‍ കണ്ട് കണ്ണുനിറഞ്ഞ് സോഷ്യല്‍ മീഡിയ

നിരവധി പേരാണ് ഈ രംഗം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നന്മയുള്ള ഗുണ്ടകള്‍ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയ കുറിക്കുന്നത്. ഇതിലിത്ര പ്രത്യേകത എന്താണെന്ന് അല്ലേ?

Samayam Malayalam 17 Sept 2020, 2:50 pm
സിനിമയില്‍ നമ്മള്‍ പല തരത്തിലുള്ള കഥാപാത്രങ്ങളേയും കണ്ടിട്ടുണ്ട്. സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത കഥാപാത്രങ്ങളിലൊന്നാണ് ഗുണ്ടകള്‍. പലതരത്തിലുള്ള ഗുണ്ടകളേയും സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വില്ലനൊപ്പം നിന്ന് നായകന്റെ അടി വാങ്ങുന്ന ഗുണ്ട മുതല്‍ നായകനെ സഹായിക്കാനെത്തുന്ന ഗുണ്ട വരെ ഒരുപാട് ഗുണ്ടകളെ സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്.
Samayam Malayalam നന്മയുള്ള ഗുണ്ടകള്‍; വില്ലന്മാരുടെ കരുതല്‍ കണ്ട് കണ്ണുനിറഞ്ഞ് സോഷ്യല്‍ മീഡിയ
നന്മയുള്ള ഗുണ്ടകള്‍; വില്ലന്മാരുടെ കരുതല്‍ കണ്ട് കണ്ണുനിറഞ്ഞ് സോഷ്യല്‍ മീഡിയ


Also Read: ലെഗ് പീസ് ഇല്ലേ? സെെബര്‍ സദാചാര ആങ്ങളയ്ക്ക് ചുട്ടമറുപടി നല്‍കി അന്ന ബെന്‍

ഇപ്പോഴിതാ രണ്ട് ഗുണ്ടകള്‍ സോഷ്യല്‍ മീഡിയയുടെ കെെയ്യടി നേടുകയാണ്. പ്രേം നസീര്‍ നായകനായ ചിത്രത്തില്‍ നിന്നുമുള്ള രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. രണ്ട് ഗുണ്ടകളെ നസീര്‍ നേരിടുന്ന രംഗമാണ് വെെറലാകുന്നത്. ഇതിലിത്ര പ്രത്യേകത എന്താണെന്ന് അല്ലേ?

പ്രേം നസീറിനെ തല്ലാനായി എത്തുന്ന ഗുണ്ടകളുടെ നന്മയും കരുതുലുമാണ് കെെയ്യടി നേടുന്നത്. അടി തുടങ്ങും മുമ്പും ഗുണ്ടകളോടായി ഈ സ്ഥലം മതിയാകുമോ എന്ന് നസ്രീര്‍ ചോദിക്കുന്നു. മതിയെന്ന് ഗുണ്ടകള്‍ മറുപടി നല്‍കുന്നു. എന്നാല്‍ ഈ ഫര്‍ണിച്ചറുകള്‍ പിടിച്ചു മാറ്റാം എന്നു നസ്രീര്‍ പറയുന്നു. ഇയാളെ തല്ലാന്‍ മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ തകര്‍ക്കാനല്ലെന്ന് പറഞ്ഞു കൊണ്ട് ഗുണ്ടകള്‍ നസ്രീറിനെ സഹായിക്കുകയാണ് വീഡിയോയില്‍.

Also Read: ഊര്‍മിള മണ്ഡോദ്കർ 'സോഫ്റ്റ് പോണ്‍ സ്റ്റാര്‍' ആണെന്ന് കങ്കണ; പ്രതിഷേധവുമായി താരങ്ങള്‍

നിരവധി പേരാണ് ഈ രംഗം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നന്മയുള്ള ഗുണ്ടകള്‍ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയ കുറിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്