ആപ്പ്ജില്ല

'മാൻഹോളി'ലൂടെ മേളയിൽ താരമായി മലയാളി സംവിധായിക

തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെയിൽ താരമായി

TNN 11 Dec 2016, 11:18 am
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെയിൽ താരമായി ഒരു മലയാളി സംവിധായക. മേള തുടങ്ങിയിട്ട് ഇത്രയധികം വര്‍ഷങ്ങളായിട്ടും മലയാളത്തില്‍നിന്ന് സ്ത്രീകളുടെ സിനിമകള്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നില്ലെന്നതിന് ഒരു അപവാദമായിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ വിധു വിൻസെന്‍റ് എന്ന ഈ വനിതാ സംവിധായിക. ശുചീകരണ തൊഴിലാളികളുടെ ജീവിതം പറയുന്നതാണ് മാധ്യമപ്രവർത്തക കൂടിയായ വിധുവിന്‍റെ 'മാൻഹോൾ' ചിത്രം.
Samayam Malayalam vidhu vincent manhole movie in iffk2016
'മാൻഹോളി'ലൂടെ മേളയിൽ താരമായി മലയാളി സംവിധായിക




സ്വന്തം പിതാവും സഹോദരനും നൽകിയ തുക കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നതെന്നാണ് വിധു പറഞ്ഞിരിക്കുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് മാൻഹോളിന്‍റെ തിരക്കഥ. കാസ്റ്റ് ഓഫ് ക്ലെൻലിനെസ് എന്ന പേരിൽ വിധു തന്നെ മുമ്പൊരുക്കിയ ഡോക്യുമെന്‍ററിയുടെ തുടർച്ച കൂടിയാണ് ഈ ചിത്രം.

vidhu-vincent-manhole-movie- in iffk2016

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്