ആപ്പ്ജില്ല

വിഷ്ണുവും ധര്‍മ്മജനും വീണ്ടുമൊന്നിക്കുന്നു; 'വികടകുമാരനി'ലൂടെ

'റോമൻസി'ന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്

TNN 19 Nov 2017, 5:17 pm
'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളസിനിമയ്ക്ക് ലഭിച്ച സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും വീണ്ടും ഒന്നിക്കുന്നു. 'റോമൻസി'ന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. മാനസാ രാധാകൃഷ്ണനാണ് നായിക.
Samayam Malayalam vikadakumaran malayalam movie by bobban samuel starring vishnu unnikrishnan and dharmajan bolgatty
വിഷ്ണുവും ധര്‍മ്മജനും വീണ്ടുമൊന്നിക്കുന്നു; 'വികടകുമാരനി'ലൂടെ





വൈ.വി. രാജേഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചാന്ദ്‌വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഘോഷ് ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, ദേവികാ നമ്പ്യാര്‍, സലീംകുമാര്‍, ഇന്ദ്രന്‍സ്, ബൈജു മഹേഷ്, സുനില്‍ സുഖദ, സീമാ ജി നായര്‍ എന്നിവരും ചിത്രത്തിലുണ്ട്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ബി.കെ ഹരിനാരായണൻ വരികള്‍ രചിച്ചിരിക്കുന്നു. രാഹുല്‍ രാജാണ് ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്