ആപ്പ്ജില്ല

വിക്രത്തിന്റെ 'കോബ്ര' ഉടനെത്തും; റിലീസ് തീയതി പുറത്ത്

ഓ​ഗസ്റ്റ് 11 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് വിക്രമെത്തുക. ആർ. അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Achu Sp | Edited by Samayam Desk | Samayam Malayalam 21 May 2022, 4:01 pm

ഹൈലൈറ്റ്:

  • ഓഗസ്റ്റ് 11 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്
  • ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രമെത്തുക
  • ആർ. അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vikram movie cobra release date out
വിക്രത്തിന്റെ 'കോബ്ര' ഉടനെത്തും; റിലീസ് തീയതി പുറത്ത്
ചിയാൻ വിക്രം നായകനായെത്തുന്ന കോബ്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിലീസ് തീയതി പുറത്തുവിട്ടുകൊണ്ടുള്ള ഒരു വീഡിയോയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ഓഗസ്റ്റ് 11 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രമെത്തുക. ആർ. അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read:
കുഞ്ഞുസെലിബ്രിറ്റിക്കൊപ്പം മാച്ചിംഗ് ഡ്രസില്‍ മുക്തയും റിങ്കുവും! ക്യൂട്ട് ചിത്രങ്ങള്‍ കാണാം
ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രം കൂടിയാണിത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നത്.


സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ഭുവൻ ശ്രീനിവാസനാണ്. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്