ആപ്പ്ജില്ല

'വില്ലനി'ലെ ഓഡിയോ സോങ് പ്രോമോ പുറത്തു വിട്ടു

ലോക സിനിമയിലെ തന്നെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു.

TNN 28 Jun 2017, 6:05 pm
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വില്ലനിലെ ഓഡിയോസോങ് പ്രോമോ പുറത്തു വിട്ടു. മോഹൻലാലാണ് ഓഡിയോ സോങ് പ്രോമോ പുറത്തു വിട്ടത്. ചിത്രത്തിലെ എല്ലാഗാനങ്ങളുടെയും ഒരു ഭാഗം സോങ് പ്രോമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വില്ലനിലും ഒറു നായകൻ ഉണ്ടെന്നും അതുപോലെ എല്ലാ നായകനിലും ഒരു വില്ലനുമുണ്ടെന്ന ലാലേട്ടന്‍റെ ഘനഗാംഭീര്യ ശബ്ദത്തിലുള്ള സംഭാഷണ ശകലത്തോടു കൂടിയാണ് സോങ് പ്രോമോ ആരംഭിക്കുന്നത്. ഒരു മിനിറ്റ് നാൽപ്പത്തി നാല് സെക്കന്‍റാണ് പ്രോമോയുടെ ദൈര്‍ഘ്യം. ചിത്രത്തിലെ നാലു ഗാനങ്ങളുടെ ചെറിയ ഭാഗങ്ങളാണ് പ്രോമോയിൽ കോര്‍ത്തിണക്കിയിട്ടുള്ളത്. ജൂലായ്‌ അദ്യവാരം തന്നെ ചിത്രത്തിന്‍റെ ഓഡിയോ റിലീസ്‌ ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം സംവിധായകൻ അറിയിച്ചിരുന്നു.
Samayam Malayalam villain movie audio song promo is out
'വില്ലനി'ലെ ഓഡിയോ സോങ് പ്രോമോ പുറത്തു വിട്ടു





സോങ് പ്രോമോ പുറത്ത് വിട്ട് ഒരു മണിക്കൂറിനകം രണ്ടായിരത്തോട് അടുത്ത് ആൾക്കാരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ കഥയെഴുതി സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. മഞ്ജുവാര്യരാണ് നായിക.

എട്ട് കെ റെസൊല്യൂഷനിലാണ് വില്ലൻ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നത് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി കാട്ടാവുന്നതാണ്. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് 8കെ റെസൊല്യൂഷനില്‍ ഒരു ചിത്രം ഒരുക്കിയിരിക്കുന്നത്. റെഡ് വെപ്പണ്‍ ഹെലിയം 8കെ ക്യാമറയിലാണ് വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്. ലോക സിനിമയിലെ തന്നെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു.

25-30 കോടി ബജറ്റലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. തമിഴ്‌ താരം വിശാല്‍, ഹന‍്സിക, തെലുങ്ക് നടി റാഷി ഖന്ന, ശ്രീകാന്ത് എന്നിവരും ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയ്‍‍നാണ് വില്ലനിൽ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിഖ് എന്നിവരും പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Villain Movie Audio Song Promo is out

Audio Song Promo is released from Mohanlal's New Movie Villain which is directed by B Unnikrishnan

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്