ആപ്പ്ജില്ല

​വിനായകൻ... കേരളം മുഴുവൻ കയ്യടിക്കുന്നൂ...

കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിലെത്തി...

TNN 7 Mar 2017, 5:47 pm
കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിലെത്തി. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയ വിനായകന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം. മലയാള സിനിമാ ചരിത്രത്തിലെ തന്നെ പുതിയൊരു പൊളിച്ചെഴുത്താണ് പ്രഖ്യാപനത്തിലൂടെ ജൂറി നടത്തിയത്.
Samayam Malayalam vinayakan recieves best actor award for his role kammattipadam
​വിനായകൻ... കേരളം മുഴുവൻ കയ്യടിക്കുന്നൂ...


സിനിമകളിൽ നായകൻ/ നായികമാരായി അഭിനയിച്ചവർക്ക് മാത്രം മികച്ച നടനുള്ള പുരസ്കാരം നൽകി പോരുന്ന കീഴ് വഴക്കമാണ് മലയാള ചലച്ചിത്ര പുരസ്കാരങ്ങളുടെ ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ളത്. അതിനെ പൊളിച്ചെഴുതുക തന്നെ ചെയ്തു വിനായകൻെറ പ്രകടനം.

കമ്മട്ടിപ്പാടം നെഞ്ചിൽ തറച്ചു നിൽക്കുന്നത് ഇവിടുത്തെ സിനിമാപൊതുബോധത്തെ പൊളിച്ചെഴുതിയ രണ്ട് നടൻമാരുടെ പ്രകടനം കൊണ്ടാണ്. ബാലൻ ചേട്ടനെയും ഗംഗയെയും അപാര അഭിനയപ്രകടനം കൊണ്ട് അവിസ്മരണീയമാക്കിയ മണികണ്ഠനും വിനായകനും.മണികണ്ഠൻ അവതരിപ്പിച്ച കഥാപാത്രം ചിത്രത്തിൽ 'കയ്യടിക്കെടാ' എന്ന് പറയുന്ന രംഗം ആവേശത്തിൻെറ ഒരു വേലിയേറ്റം തന്നെയാണ് തീയേറ്ററുകളിൽ ഉണ്ടാക്കിയത്. പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മണികണ്ഠൻ മികച്ച രണ്ടാമത്തെ നടനുമായി.

കമ്മട്ടിപ്പാടത്തിന് തീയേറ്ററുകളിൽ കിട്ടിയ കയ്യടികളുടെ വലിയൊരു ഭാഗവും ആ രണ്ട് നടൻമാർക്കുള്ളത് തന്നെയാണ്. അത്തരത്തിൽ രണ്ട് കറുത്ത നടൻമാർ ഉണ്ടാക്കിയ നിശബ്ദ വിപ്ലവമാവുന്നുന്നു കമ്മട്ടിപ്പാടം. ആ നടൻമാർക്കായി ഒടുവിൽ കേരളം മുഴുവൻ കയ്യടിക്കുകയാണ്.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ദുൽഖർ പിന്നീട് പറഞ്ഞത് താനല്ല, ചിത്രത്തിലെ യഥാർഥ നായകൻമാർ മണികണ്ഠനും വിനായകനും ആണെന്നാണ്. മലയാളത്തിലെ പ്രമുഖ ചാനലുകൾ അടക്കം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വിനായകൻെറ അഭിനയ പ്രകടനം പലരും കണ്ടില്ലെന്ന് വെച്ചിരുന്നു.

ഒടുവിൽ സോഷ്യൽ മീഡിയയിലെ സിനിമാ പാരഡീസോ ക്ലബ്ബാണ് വിനായകന് മികച്ച നടനുള്ള പുരസ്കാരം ആദ്യമായി നൽകുന്നത്. വനിതയുടെ സ്പെഷ്യൽ പെർഫോർമൻസിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

സോഷ്യൽ മീഡിയയിൽ തിങ്കളാഴ്ച മുതൽ തന്നെ വിനായകൻ മികച്ച നടനാവും എന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായിരുന്നു. വിനായകൻ തന്നെയാണ് പുരസ്കാരം അർഹിക്കുന്നതെന്ന രീതിയിൽ ചർച്ചകളും നടക്കുന്നിരുന്നു. എല്ലാ അർഥത്തിലും അത് യാഥാർഥ്യമായിരിക്കുകയാണ്. കമ്മട്ടിപ്പാടത്തെ വിനായകന് വേണ്ടി ഇനി ആഞ്ഞ് തന്നെ കയ്യടിക്കാം...

Vinayakan, who played Ganga's role in Rajiv Ravi's Kammattipadam wins best actor.

vinayakan becomes best malayalam actor for kammattipadam in Kerala State Film Awards

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്