ആപ്പ്ജില്ല

മനസ്സുതൊട്ട് ‘ഹൃദയം’; ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരു മൈതാനമധ്യത്തിൽ വെള്ള വസ്ത്രം ധരിച്ച പ്രണവും കല്യാണിയും ദര്‍ശനയും കിടക്കുന്നതാണ് പോസ്റ്ററിലുള്ളത്, ത്രികോണ പ്രണയമാണ് ചിത്രമെന്ന സൂചനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാവുന്നത്

Samayam Malayalam 18 Apr 2021, 9:04 am

ഹൈലൈറ്റ്:

  • വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത് ചിത്രം
  • നാല് വർഷത്തിനുശേഷം വിനീത് വീണ്ടും സംവിധാനരംഗത്തേക്ക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam hridayam.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ, ദര്‍ശന രാജേന്ദ്രൻ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഹൃദയം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് 'ഹൃദയം’. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം എന്നീ സിനിമകള്‍ക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും സിനിമാരംഗത്തേക്ക് എത്തുന്നത്.
Also Read: ദുർഗ കൃഷ്ണയുടെ ചിരിക്ക് പിന്നിലെ കാരണം! എന്നും അച്ഛന്റെ കിങ്ങിണിക്കുട്ടിയാണെന്ന് നടി! ചിത്രം വൈറൽ

നടൻ മോഹൻലാലാണ് പോസ്റ്റര്‍ സോഷ്യൽമീഡിയയിൽ പുറത്തിറക്കിയത്. അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മെരിലാൻഡ് സിനിമാസിന്‍റേയും ബിഗ് ബാങ് എന്‍റര്‍ടെെയ്മെന്‍റ്സിന്‍റേയും ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്നതാണ് ചിത്രം. 42 വര്‍ഷത്തിന് ശേഷം സിനിമാ നിര്‍മ്മാണ രംഗത്തേക്ക് മെറിലാൻഡ് തിരിച്ചെത്തുകയാണ്.
View this post on Instagram A post shared by Mohanlal (@mohanlal)

കല്യാണി നായികയാകുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയാണിത്.

Also Read: പൃഥ്വിരാജ് നായകനാകുന്ന 'കുരുതി' മെയ് 13 ന് തീയേറ്ററുകളിൽ

സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, സംഘട്ടനം മാഫിയ ശശി, കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ കോ പ്രൊഡ്യുസര്‍ നോബിള്‍ ബാബു തോമസ്സ്, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ എബ്രാഹം, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ് എന്നിവരാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്