ആപ്പ്ജില്ല

അജ്മലും വിഷ്ണുവും നായകനാകുന്ന 'ഈയല്‍'; ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി!

വിഷ്ണു ഉണ്ണിക്കൃഷ്ണൻ സിനിമകളിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോൾ ഇതാ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി.

Samayam Malayalam 6 Feb 2021, 11:36 am
2003 ല്‍ 'എന്‍റെ വീട് അപ്പൂന്‍റേം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ വിഷ്ണു തുടർച്ചയായി ബാലതാരവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2015 ല്‍ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലൂടെ സഹതിരക്കഥാകൃത്തായി അരങ്ങേറിയ വിഷ്ണു കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി മാറി. 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിനും വിഷ്ണു തിരക്കഥ രചിച്ചിരുന്നു. ഒരുപിടി ചിത്രങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ്റേതായി അണിയറയിലൊരുങ്ങുന്നത്. മോഹൻലാൽ നായകനായ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന രണ്ട് ആണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രം. സിനിമകളിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വിഷ്ണു ഉണ്ണിക്കൃഷ്ണൻ വളരെ സജീവമാണ്. ഇപ്പോഴിതാ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി.
Samayam Malayalam vishnu unnikrishnan and ajmal amir starrer eeyal mammootty unveiling the first look poster
അജ്മലും വിഷ്ണുവും നായകനാകുന്ന 'ഈയല്‍'; ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി!

Also Read: ഡേറ്റ് നൽകിയത് അഞ്ച് തവണ, സംഘാടകർ പരിപാടി നടത്തിയില്ല, പണം വാങ്ങി മുങ്ങിയതല്ലെന്നും സണ്ണി ലിയോൺ


'ഈയല്‍'

അജ്മൽ അമീര്‍, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി അസ്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം'ഈയല്‍' കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

വൈറ്റ്​ഹൗസ് മോഷന്‍ പിക്ച്ചേഴ്സ്

വൈറ്റ്ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നന്ദു, ഇര്‍ഷാദ്, നന്ദന്‍ ഉണ്ണി, അനീഷ് ഗോപാല്‍, മെറിന്‍ ഫിലിപ്പ്, പാര്‍വ്വതി നമ്പ്യാര്‍, പുതുമുഖം മാളവിക, സ്മിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

അനീസ് നാടോടിയാണ് കലാസംവിധാനം

ബിപിന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിൻ്റെ എഡിറ്റര്‍, റുഖ്സന സുധീര്‍ ബാബുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍, ജാവേദ് ചെമ്പ് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. അനീസ് നാടോടിയാണ് ചിത്രത്തിൻ്റെ കലാസംവിധാനം, ജയന്‍ ദൂകുളമാണ് മേക്കപ്പ്, സാനു മൂന്നാറാണ് വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്, ഇബ്സണ്‍ മാത്യുവാണ് സ്റ്റില്‍സ്.

ഈയ്യൽ

എം.ആര്‍ പ്രൊഫഷണലാണ് പരസ്യകല പ്രൊഡക്ഷന്‍, ഫ്രാന്‍സിസ് ജോസഫ് ജീരയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജോമോന്‍ ജോസഫ്, മുഹമ്മദ് കിരണാണ് പ്രൊജക്റ്റ് ഡിസൈനര്‍, ഷിബു പന്തലക്കോടാണ് എക്സിക്യൂട്ടീവ്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്