ആപ്പ്ജില്ല

ആര്‍ത്തവമെന്നത് ലജ്ജിക്കേണ്ട സംഗതിയല്ലെന്ന് നടി ട്വിങ്കിള്‍ ഖന്ന!

അരുണാചല്‍ മുരുകനന്ദം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായാണ് വില കുറഞ്ഞ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്നത്

TNN 22 Mar 2017, 5:57 pm
ആര്‍ത്തവമെന്നത് ജൈവിക പ്രതിഭാസമാണെന്നും അതിനെ കുറിച്ചു സംസാരിക്കാന്‍ സമൂഹം എന്തിനു ലജ്ജിക്കണമെന്നും ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന. ആര്‍ത്തവമെന്നു കേള്‍ക്കുമ്പോള്‍ ഒളിച്ചു സംസാരിക്കേണ്ട ഒരു സംഗതിയെന്നു കരുതുന്നതിന്‍റെ യുക്തിയെന്താണ്. ആര്‍ത്തവത്തെ കുറിച്ച് പൊതു ഇടങ്ങളില്‍ സംസാരിക്കാനും നാം വിമുഖരാവുന്നു.
Samayam Malayalam why should there be shame around menstruation asks padman producer twinkle khanna
ആര്‍ത്തവമെന്നത് ലജ്ജിക്കേണ്ട സംഗതിയല്ലെന്ന് നടി ട്വിങ്കിള്‍ ഖന്ന!


ഇന്ത്യയില്‍ മാത്രമല്ല പല ലോകരാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതിയെന്നും ട്വിങ്കിള്‍ പറയുന്നു. ടൈംസ് ഒാഫ് ഇന്ത്യയ്ക്ക് ല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആര്‍ത്തവത്തെ കുറിച്ച് ട്വിങ്കിള്‍ ഖന്ന നിര്‍മ്മിക്കുന്ന പദ്മന്‍ എന്ന ചിത്രത്തെ കുറിച്ചുളള വിവരങ്ങളും അവര്‍ പങ്കുവച്ചു.

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കോയമ്പത്തൂര്‍ സ്വദേശിയായ അരുണാചല്‍ മുരുകനന്ദം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി വില കുറഞ്ഞ സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന യന്ത്രം നിര്‍മ്മിക്കുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം.

അക്ഷയ് കുമാര്‍ സോനം കപൂര്‍ ,രാധികാ ആപ്തെ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണെന്നും ചിത്രം വൈകാതെ തിയേറ്ററുകളിലെത്തുമെന്നും ട്വിങ്കിള്‍ ഖന്ന പറഞ്ഞു.

“Why should there be shame around menstruation?” asks ‘Padman’ producer Twinkle Khanna

Twinkle Khanna has been making the right noise since she rose to fame as Mrs. Funnybones on social media. Twinkle has authored two books and now the mother-of-two has her hands full as she dons the hat of a producer for husband Akshay Kumar 's next titled 'Padman'.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്