ആപ്പ്ജില്ല

മോഹൻലാലിനു നായികയായി 'രാധിക ആപ്തെ' മലയാളത്തിലേക്ക് എത്തുമോ?

2015 ൽ ഫഹദ് ഫാസിൽ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്തെ ആദ്യമായി മലയാള സിനിമയിലെത്തുന്നത്. മലയാള സിനിമ ഉറ്റുനോക്കുന്ന ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ ചിത്രത്തിൽ രാധിക ആപ്തെ ഭാഗമാകുമെന്നാണ് സൂചന

Samayam Malayalam 18 Nov 2022, 8:36 pm

ഹൈലൈറ്റ്:

  • 2015 ൽ പുറത്തിറങ്ങിയ ഹരമാണ് രാധിക ആപ്തെ ആദ്യമായി അഭിനയിച്ച മലയാള സിനിമ
  • ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ ചിത്രത്തിൽ രാധിക ആപ്തെ എത്തുമെന്നാണ് സൂചന‌
  • രജനികാന്തിൻ്റെ നായികയായി കബാലിയിൽ അഭിനയിച്ചിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Radhika Apte and mohanlal
ബോളിവുഡ് നായിക രാധിക ആപ്തെ വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നതായി റിപ്പോർട്. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിനു നായികയായി രാധിക വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ശ്രദ്ധ നേടിയ അനൗൺസ്മെൻ്റായിരുന്നു ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒരുമിക്കുന്ന ആദ്യ ചിത്രമെന്നത്. രാധിക ആപ്തെയും ഒരുമിക്കുന്നതോടെ ചിത്രത്തിനു ഹൈപ് കൂടുകയാണ്.
2015 ൽ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്തെ ആദ്യമായി മലയാള സിനിമയിലെത്തുന്നത്. ഫഹദ് ഫാസിൽ നായകനായ ചിത്രം ദേശിയ പുരസ്കാര ജേതാവും എഡിറ്റുമായ വിനോദ് സുകുമാരനാണ് സംവിധാനം ചെയ്തത്. മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഹരം. ഇടവേളയ്ക്കു ശേഷം മോഹൻലാലിൻ്റെ നായികയായിട്ടാണ് രാധിക ആപ്തെയുടെ കടന്നു വരവ്. മോഹൻലാലിൻ്റെ കരിയറിലെ തന്നെ ഏറെ ശ്രദ്ധ നേടുന്ന കഥാപാത്രമായിരിക്കും ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Also Read: ഭാര്യക്ക് പ്രസവ വേദന, ഭർത്താവിന് ഗാനമേള; അന്ന് രശ്മി നോക്കിയ നോട്ടമുണ്ട്; മകൻ എത്തിയ ദിവസത്തെകുറിച്ച് വേണുഗോപാൽ!

ചിത്രത്തെക്കുറിച്ച് വളരെ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്നാണ് ആദ്യ റിപ്പോർട്ട്. മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഗ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. 'മലക്കോട്ടൈ വാലിബന്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും സൂചനകളുണ്ട്. മലയാള സിനിമയിലെ നവതരംഗ സിനിമകളിലെ പ്രഗത്ഭനായ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷ്ഷൻ ജോലികൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ജനുവരി 10 ന് രാജസ്ഥാനിൽ ചിത്രീകരണം തുടങ്ങും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്.

Also Read: അപരിചിതർ സുഹൃത്തുക്കളായി മാറുന്നയിടം!! ഹൃദയസ്പർശിയായ അഞ്ച് കഥകളുമായി "മീറ്റ് ക്യൂട്ട്"; ട്രെയ്‌ലർ

ബോളിവുഡിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് രാധിക ആപ്തെ. കൊമേഴ്സ്യൽ സിനിമകൾക്കപ്പുറത്ത് മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്ന നായിക ലിജോ ജോസ് പെല്ലിശേരിയ്ക്കൊപ്പം എത്തുന്നതോടെ വീണ്ടും പ്രതീക്ഷ ഉയരുകയാണ്. നായിക എന്ന ഇമേജിനപ്പുറം മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ രാധിക വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. 2016 ൽ രജനികാന്തിൻ്റെ നായികയായി കബാലിയിൽ എത്തിയതോടെയാണ് സൗത്തിന്ത്യയിൽ രാധിക ശ്രദ്ധ നേടുന്നത്. 2019 ൽ പുറത്തിറങ്ങിയ ചിത്തിരം പേസുതടി -2 ആണ് രാധിക അവസാനം അഭിനയിച്ച തമിഴ് ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകൾക്കു പുറമേ സമീപകാലത്ത് ദി വെഡ്ഡിംഗ് ഗസ്റ്റ്, ദി ആശ്രം, എ കാൾ ടു സ്പൈ എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും രാധിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


Read Latest Movie News And Malayalam News
Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്