ആപ്പ്ജില്ല

സംവിധായകൻ ഷാജി പാണ്ഡവത്ത് അന്തരിച്ചു

ഷാജി പാണ്ഡവത്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമയായ കാക്കത്തുരുത്ത് റിലീസിനായി തയ്യാറെടുക്കുകവേയാണ് മരണം സംഭവിച്ചിരിക്കുന്നത്

Samayam Malayalam 3 Jan 2021, 3:56 pm
തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ(കഥ) പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ 'കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരുന്നു. തിരക്കഥയും അദ്ദേഹമാണ് ഒരുക്കിയിട്ടുള്ളത്.
Samayam Malayalam shaji pandavath.


Also Read: മോഹന്‍ലാലിനും സുരാജിനും പാർവതിക്കും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം

ഫ്രെയിം ടു ഫ്രെയിം ബാനറിൽ മധുസൂദനന്‍ മാവേലിക്കര നിർമ്മിച്ചിരിക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ വേണു ബി നായരാണ്. ബാക്കി എല്ലാ കഥാപാത്രങ്ങളും കാക്കതുരുത്തിൽ ജീവിക്കുന്നവർ തന്നെയാണ്. കാക്കത്തുരുത്ത് എന്ന തുരുത്തും അവിടത്തെ മനുഷ്യരുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ വള്ളക്കാരന്‍ വേലച്ചനായി
സംവിധായകന്‍ വേണു ബി നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Also Read: വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ; ചേട്ടനും അനുജനും ഒരുമിച്ച് തീർപ്പിലേക്ക്!

ദേവൂട്ടിയായി തുരുത്തുവാസിയായ ശ്രീജ എന്ന പെൺകുട്ടിയാണ് അഭിനയിക്കുന്നത്. അഡ്വക്കേറ്റ് ഗണേഷ് കുമാർ, രേഷ്മ, കൃഷ്ണൻ , കുഞ്ഞുമോൻ അങ്ങനെ ഇവിടെത്തെ നിരവധി തുരുത്തുവാസികൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഛായാഗ്രഹണം രാജേഷ് പീറ്റർ, സംഗീതം അജി സരസ്, പ്രൊഡക്ഷന്‍ ഡിസെെന്‍ അജയന്‍ വി കാട്ടുങ്കല്‍, കല ശ്രീകുമാർ പൂച്ചാക്കൽ, മേക്കപ്പ്പ ട്ടണം ഷാ,വസ്ത്രാലങ്കാരം ഇന്ദ്രന്‍ ജയന്‍, സ്റ്റില്‍സ് കണ്ണന്‍ സൂരജ്, പരസ്യകല അനില്‍ ജയന്‍,എഡിറ്റര്‍ മധു കെെനകരി,സൗണ്ട് കൃഷ്ണകുമാര്‍,അസോസിയേറ്റ് ഡയറക്ടര്‍ അനിൽ മേടയിൽ, ലോക്കേഷന്‍ മാനേജര്‍ കുഞ്ഞുമോന്‍ എരമല്ലൂര്‍, പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ മധു ശാസ്തമംഗലം,വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സിനിമയുടെ റിലീസിനായി തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്