ഇത് താൻടാ പെൺപട പോലീസ്...!

ആസിഫ് അലി, അഭിരാമി, സുധീർ കരമന, സജിത മഠത്തിൽ
Comedy2 Hrs 4 Min
ക്രിട്ടിക്സ് റേറ്റിങ്2.0/5വായനക്കാരുടെ റേറ്റിങ്2/5
O.P.Olassa | TNN 20 Mar 2016, 12:47 pm
ആസിഫിന്റെ വൈകിയപ്പോയ ഡ്രൈവർ ഓൺ ഡ്യൂട്ടി പേര് മാറിയെത്തിയതാണ് ഇത് താൻടാ പോലീസ്. സിനിമയുടെ ലൈറ്റ് മൂഡിനു ചെരാത്തൊരു തമിഴ് മാസ് സിനിമ മോഡൽ ടൈറ്റിൽ.

ആദ്യ വനിതാ പോലീസ് സ്റ്റേഷനിൽ ഡ്രൈവർ ഡ്യൂട്ടിക്കെത്തുന്ന എൻജിനീയറിംഗ് ഗ്രാജുവേറ്റ് ആണ് രാമകൃഷ്ണൻ (ആസിഫ് അലി). എസ് ഐ അരുന്ധതി വർമയെയും ( അഭിരാമി ) പെൺപടയെയും പേടിച്ച് ബസിൽ സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞുകിടന്നാലും പുരുഷന്മാർ കയറിയിരിക്കാൻ മടിക്കുന്ന നാട്. ഭർത്താവ് സ്ത്രീധനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാനും ഭാര്യയെ തല്ലാനും മുതിരാത്ത ഏലത്തൂർ. മെട്രോ റയിൽ പദ്ധതിയുടെ ഉപദേഷ്ടാവ് മാധവൻ സാറിനും കുടുംബത്തിനും പ്രൊട്ടക്ഷൻ നൽകേണ്ട ചുമതലക്ക് വിനിയോഗിക്കപെടുന്നൂ രാമകൃഷ്ണൻ. അരുന്ദതി വർമയെ സസ്പെൻഡ് ചെയ്യിക്കാൻ നടക്കുന്ന എക്സ് എംഎൽഎയും (സുനിൽ സുഖദ) വക്കീലും (ഉല്ലാസ് പന്തളം) സീഐയും (സുധീർ കരമന). പഴയ കാലത്തെ നിലവാരം കുറഞ്ഞ മുകേഷ് സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്നൊരു ലോ ബജറ്റ് കോമഡി ആണ് പടം.



അരുന്ദതി വർമ അഭിരാമിയുടെ ദുർബലമായ തിരിച്ചു വരവ് വേഷമാണ്. ഹെഡ് കോൺസ്റ്റബിൾ വേഷത്തിൽ സജിത മഠത്തിലും ആസിഫിനെ പ്രേമിക്കുന്ന പോലീസുകരിയായി ശ്രുതി ലക്ഷ്മിയും തരക്കേടില്ലാത്ത കാസ്റ്റിംഗ് ആണ്. നായികയാകുന്ന ജനനി അയ്യർ വെറുതെയാണ്. ആസിഫിന് ചേരുന്ന വേഷം തന്നെയാണ് ഡ്രൈവർ രാമകൃഷ്ണനെങ്കിലും കരിയറിൽ ഗുണം ചെയ്യില്ല.


നവാഗതനായ മനോജ്‌ പാലോടന്റെ തിരക്കഥ രണ്ടാം പകുതിയിൽ കൂടുതൽ നിലവാര തകർച്ചയിലേക്കാണ്. സംവിധാനമാണെങ്കിൽ തിരക്കഥ അതെ പടി ഷൂട്ട്‌ ചെയ്തു തീർക്കുകയെന്ന നിലയിലും. ഇത് താൻടാ പോലീസിനേക്കാൾ ഡ്രൈവർ ഓൺ ഡ്യൂട്ടി എന്ന ടൈറ്റിൽ എങ്കിലും ഭേദമായിരുന്നു !
ഓതറിനെ കുറിച്ച്
O.P.Olassa

മൂവി റിവ്യൂ

ട്രെൻഡിങ്