Please enable javascript.oru thathvika avalokanam reviewഒരു താത്വിക അവലോകനം, Rating:{3/5} , joju george aju varghese shammi thilakan niranjan starrer oru thathvika avalokanam movie review , Rating:{3/5} : joju george,aju varghese,shammi thilakan,niranjan Cast | Samayam Malayalam

ഫിലിം റിവ്യൂ

ഒരു താത്വിക അവലോകനം

Lipi 31 Dec 2021, 4:25 pm
താരനിര:
joju george,aju varghese,shammi thilakan,niranjan
സംവിധാനം:Akhil Mararസിനിമ വിഭാഗം:Malayalam, Comedyദൈര്‍ഘ്യം:2 Hrs 10 Minമൂവി റിവ്യൂ ചെയ്യുക

ക്രിട്ടിക്സ് റേറ്റിങ്

3.0/5

വായനക്കാരുടെ റേറ്റിങ്

5/5

സിനിമ റേറ്റ് ചെയ്യാനായി സ്ലൈഡ് ചെയ്യൂ

0.5 1 1.5 2 2.5 3 3.5 4 4.5 5
2.5/5
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്ന് കാണിക്കുന്ന 'ഒരു താത്വിക അവലോകനം'!
-ജിൻസ് കെ ബെന്നി


മലയാള സിനിമയിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രങ്ങളില്‍ ഒന്നായ 'സന്ദേശം' ഇറങ്ങി മൂന്ന് ദശാബ്ദം പിന്നിടുമ്പോഴും അതിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും ഇന്നും നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. സന്ദേശത്തിലെ ഏറെ പ്രസക്തമായ സംഭാഷണമായിരുന്നു ശങ്കരാടിയുടെ 'താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്' എന്നത്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 'ഒരു താത്വിക അവലോകനം' എന്ന പേരില്‍ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് തീയേറ്ററില്‍ എത്തിയ ചിത്രവും പൊളിറ്റിക്കല്‍ സറ്റയര്‍ തന്നെയാണ്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അവരുടെ ജനദ്രോഹ പ്രവര്‍ത്തികളേയും ഈ ചലച്ചിത്രത്തിലൂടെ തുറന്ന് കാണിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം രാഷ്ട്രീയക്കാരുടെ അധികാരക്കൊതിയുടേയും പണക്കൊതിയുടേയും ഇരയാകുന്ന രണ്ട് കഥാപാത്രങ്ങളിലൂടെ ജനധിപത്യത്തിന്‍റെ യഥാര്‍ത്ഥ മുഖവും അതിന്‍റെ ശക്തിയും വരച്ച് കാണിക്കുന്നുണ്ട് ഈ ചിത്രം. ജോജു ജോര്‍ജ്ജും നിരഞ്ജന്‍ മണിയന്‍പിള്ള രാജുവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ശങ്കര്‍, നന്ദു എന്നിവരെ അവതരിപ്പിക്കുന്നത്.

ജോജു ജോര്‍ജ്ജിന്‍റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. ഇമോഷണല്‍ രംഗങ്ങളില്‍ ജോജു പ്രേക്ഷകനെ കഥാപാത്രത്തോടും സിനിമയോടും അടുപ്പിച്ച് നിര്‍ത്തുന്നുണ്ട്. ഷമ്മി തിലകന്‍റെ സഖാവ് സത്യനും കൈയടി അര്‍ഹിക്കുന്നുണ്ട്. മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട് ഷമ്മി തിലകന്‍. സിനിമയില്‍ അധികം സ്‌പേസ് നല്‍കാത്ത ഖദര്‍ പാര്‍ട്ടിയിലെ നേതാക്കന്മാരുടെ കാസ്റ്റിംഗ് അത്രത്തോളം യോജിക്കുന്നതായിരുന്നില്ല. അസീസിന്‍റെ കെഎസ്ആര്‍ടിസ് കള്ളന്‍ കഥാപാത്രവും രസകരമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളിലൂടെ ചിരിയും ചിന്തയും ഉണര്‍ത്തുന്നതില്‍ സംവിധായകന്‍ ഒരു പരിധി വരെ വിജയിക്കുന്നുണ്ട്.

Also Read: കേശു ഈ സിനിമയുടേയും നാഥൻ! ജനപ്രിയനാകാൻ വീണ്ടും ദിലീപ്!

പ്രേംകുമാര്‍, മാമുക്കോയ, അലക്‌സാണ്ടര്‍ പ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ എന്നിവരിലൂടെ ഒരു കോമഡി ട്രാക്കിന് സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. കഥയോട് ചേര്‍ന്ന് നില്‍ക്കാതെ മറ്റൊരു വഴിയായി പോകുന്ന ഫീല്‍ ആയിരുന്നു ആ ട്രാക്ക് നല്‍കിയത്. ആവശ്യത്തിന് കോമഡിയുള്ള സിനിമയ്ക്ക് ഇത്തരത്തിലൊരു ട്രാക്കിന്‍റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പോകും. രാഷ്ട്രീയക്കാരെ മാത്രമല്ല തീവ്രവാദികളേയും ഒന്ന് ട്രോളിക്കളയാം എന്ന് സംവിധായകന് തോന്നിയതാകാം.

രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം വളരെ എന്‍ഗേജിംഗ് ആയിട്ടാണ് മുന്നോട്ട് പോകുന്നത്. രണ്ടാം പാതി ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ അല്പം ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും പ്രേക്ഷക ശ്രദ്ധ വഴിതിരിക്കുന്നില്ല. ജനാധിപത്യത്തിന്‍റെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. രാഷ്ട്രീയക്കാരുടെ നടപടികളെ വിമര്‍ശിച്ച് മുന്നോട്ട് പോയ സിനിമ ഒടുവിലെ രംഗത്തില്‍ ബ്യാറോക്രസിയേയും വിമര്‍ശിക്കുന്നുണ്ട്. എല്ലാ കുറ്റങ്ങളും അവരിലേക്ക് മാത്രമായി ഫോക്കസ് ചെയ്യപ്പെടുന്നതായും അനുഭവപ്പെടുന്നുണ്ട്.

ഷാന്‍ റഹ്‌മാന്‍റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഇമോഷന്‍സിനേയും ഹാസ്യ രംഗങ്ങളേയും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യിക്കാന്‍ ഷാന്‍ റഹ്‌മാന് സാധിക്കുന്നുണ്ട്. ഒകെ രവിശങ്കറിന്‍റെ ഗാനങ്ങള്‍ നല്ല അനുഭവമായിരുന്നു. മികച്ച ഫ്രെയിമുകള്‍ ഒരുക്കി ഗിമ്മിക്കില്ലാതെ രസകരമായ കഥയെ മുന്നോട്ട് നയിക്കുന്നതില്‍ വിഷ്ണു നാരായണന്‍റെ ഛായാഗ്രഹണ മികവിനും പങ്കുണ്ട്.

Also Read: മേൽവിലാസം നഷ്ടപ്പെട്ടവരുടെ നൊമ്പരങ്ങൾ! മരടിലെ ഫ്ലാറ്റിന്‍റെ കഥ പറയുന്ന 'വിധി'!

മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശര്‍മ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അനുരാജ് മറനാട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

ജനങ്ങളേയും ജനാധിപത്യത്തേയും മറന്ന് അധികാരത്തിനും പണത്തിനും വേണ്ടി എന്ത് നീച പ്രവര്‍ത്തികളും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തേയും പ്രവര്‍ത്തകരേയും നല്ല രീതിയില്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് അഖില്‍ മാരാരിന്‍റെ 'ഒരു താത്വിക അവലോകനം'. പൊളിറ്റല്‍ ത്രില്ലറുകളെ അപേക്ഷിച്ച് പൊളിറ്റിക്കല്‍ സറ്റയറുകള്‍ വളരെ കുറച്ച് മാത്രമേ മലയാളത്തില്‍ ഇറങ്ങുന്നുള്ളു എന്നത് യാഥാര്‍ത്ഥ്യമാണ്. ജനങ്ങളെ ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന ചലച്ചിത്ര ശ്രമമെന്ന നിലയില്‍ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് 'ഒരു താത്വിക അവലോകനം'.

Also Watch :
കമന്റ് ചെയ്യൂ

മൂവി റിവ്യൂ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ