ആപ്പ്ജില്ല

അയ്യോ പിണറായിയുടെ ന്യൂനപക്ഷ വേട്ട! സമുദായമേ തീപ്പന്തമാകൂ; എന്നാലും യുഡിഎഫേ ഈ ഗതിവന്നല്ലോ

"മുസ്ലിം ആയി ജനിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഏതറ്റം വരേയും പോകും."

Samayam Malayalam 18 Nov 2020, 2:22 pm
അയ്യോ പിണറായി ന്യൂനപക്ഷ വേട്ട നടത്തുന്നേ.... ഒരു നിലവിളി ശബ്ദം കേൾക്കുന്നുണ്ടോ? ഉണ്ടെന്നേ. ചെവി കൂർപ്പിച്ചു പിടിച്ചാൽ കേക്കാം. അതങ്ങ് പാലാരിവട്ടം പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണെന്ന് തോന്നുന്നു. എന്നാലും പിണറായീ തങ്കപ്പെട്ടൊരു മനുഷ്യനെയല്ലേ നിങ്ങൾ ആശുപത്രിയിൽ കേറി അറസ്റ്റ് ചെയ്തത്. എന്തൊരു മനുഷ്യത്വക്കേട്, എന്തൊരു ന്യൂനപക്ഷ വിരുദ്ധത. ഹൊ. "മുസ്ലിം ആയി ജനിച്ചതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഏതറ്റം വരേയും പോകും. സമുദായത്തെ തകർക്കുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. സമുദായമേ തീപ്പന്തമാകൂ."
Samayam Malayalam udf
പ്രതീകാത്മക ചിത്രം


വിഷയത്തെപ്പറ്റി സ്ഥലത്തെ പ്രധാനിയുടെ കമന്റ് വന്നിട്ടുണ്ട്. "വിജിലൻസ് വകുപ്പിനെ ഉപയോഗിച്ച് നടത്തുന്ന ഈ രാഷ്ട്രീയ പ്രതികാരം കേരളത്തിലെ ജനങ്ങൾ മനസിലാക്കണം. ഇവിടെ മൂന്ന് എംഎൽഎമാരെയാണ് ഇപ്പോൾ കേസിൽ കുടുക്കിയിരിക്കുന്നത്. കാസർഗോഡ് എംഎൽഎ, അദ്ദേഹം ഒരു അഴിമതിയും ചെയ്തില്ല. ഒരു ബിസിനസ് നടത്തി അത് പൊളിഞ്ഞു, ഖമറുദ്ദീൻ. അത് കഴിഞ്ഞപ്പോൾ കെഎം ഷാജിയുടെ പേരിൽ നടപടിയുമായി മുന്നോട്ടുപോകുന്നു. അത് കഴിഞ്ഞപ്പോഴാണ് ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഈ മൂന്ന് നടപടിയും രാഷ്ട്രീയ പ്രേരിതമാണ്." അഴിമതിയിൽ പിടിയിലായ മൂന്നു പേരെപ്പറ്റിയാണ് ഈ പ്രതികരണം. സംസ്ഥാന സർക്കാരിന്റെ അഴിമതി കഥകൾ പറയാൻ ദിവസവും വാർത്താ സമ്മേളനം വിളിച്ചു ചേർക്കുന്ന പ്രതിപക്ഷ നേതാവാണ് ഇത് പറയുന്നതെന്ന് ഓർക്കണം.

ലീഗ് പ്രവർത്തകന്റെ കമന്റ്


കഴിഞ്ഞില്ല, അടുത്തത്- "ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയമായി കേസെടുക്കുന്ന നടപടിയാണ്. മുൻകൂട്ടി പ്രഖ്യാപിച്ച് നമ്പറിട്ട് ചെയ്യുകയാണ്. അന്വേഷണം കഴിഞ്ഞിട്ട് കാലം കുറേയായി. ഇത്തരം അറസ്റ്റ് പാടില്ലെന്നുള്ളത് ബഹുമാനപ്പെട്ട കോടതി വിധികൾ പലതുള്ളതാണ്." പൊതു ഖജനാവിലെ പണം പാഴാക്കിയ കേസിൽ അറസ്റ്റ് പാടില്ലെന്ന്, കുഞ്ഞാലിക്കുട്ടിക്ക് അത് പറയാന്നേ, ഏത്.

അപ്പോഴാണ് മുൻ മുസ്ലീം ലീഗുകാരനും മുഖ്യ ശത്രുവുമായ കെടി ജലീലിന്റെ വരവ്. അല്ല ജലീൽ സാഹിബേ, എന്താ പ്രതികരണം. "ഹഹഹ, നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ." ഇതിപ്പോ മുൻഷിയിലെ അപ്പാപ്പൻ വന്ന് പഞ്ച് ഡയലോഗ് പറഞ്ഞിട്ടു പോയപോലായി. കഥ കഴിച്ചു.

പ്രജിൽ അമന്റെ പോസ്റ്റ്


സർക്കാർ ഖജനാവിന് ഭാരിച്ച ചെലവ് വരുത്തിവെക്കുകയും നിർമ്മിച്ച പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്ത കേസിലാണ് യുഡിഎഫ് നേതാക്കൾ നിലവിളിക്കുന്നതെന്നോർക്കണം. ഏതായാലും 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പൊളിച്ചു, തകർപ്പനായിട്ടുണ്ട്. പാലാരിവട്ടം പാലത്തിന്റെ ഒരു പടംകൂടി ഫ്ലക്സിൽ വെച്ചാൽ പൊളിപൊളിക്കും.

വാൽ കഷ്ണം- "'കമ്പിയിട്ടുള്ള' ലോക്കപ്പിൽ ഇബ്രാഹിം കുഞ്ഞിനെ ഇടുന്നത് കാവ്യനീതിയല്ല."

ആര്‍ട്ടിക്കിള്‍ ഷോ