ആപ്പ്ജില്ല

റോക്ക് സ്റ്റാർ എന്നാല്‍ ഡാൻസ്കാരി!! അപ്പോള്‍ മെഗാ സ്റ്റാര്‍ ? വൈറലായ പുതിയ ട്രോളുകള്‍ കാണാം

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് എതിരായ റോക്ക് സ്റ്റാർ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി വാര്‍ത്തകളില്‍ നിന്നും മാറിയെങ്കിലും ട്രോളുകളില്‍ നിറയുകയാണ്. ഇംഗ്ലീഷ് മാധ്യമത്തില്‍ വന്ന ലേഖനത്തിന്‍റെ തലക്കെട്ടിനെയാണ് മുല്ലപ്പള്ളി പരസ്യമായി വെട്ടിമുറിച്ചത്. കൊവിഡ് രോഗം പടരുന്ന കാലത്ത് 42ഓളം വിദേശ മാധ്യമങ്ങളിലാണ് കേരളത്തിലെ ആരോഗ്യമന്ത്രിയെ പുകഴ്ത്തി ലേഖനങ്ങള്‍ എത്തിയത്. ലണ്ടനിലെ ഒരു പത്രം റോക്കിങ് സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതാണ് മുല്ലപ്പള്ളി ഒന്നു വ്യക്തമാക്കിയത്. സംഭവം കൈയ്യില്‍ നിന്നും പോയന്ന് മുല്ലപ്പള്ളിക്ക് മനസ്സിലായത് ചര്‍ച്ചകളില്‍ നിറഞ്ഞപ്പോള്‍ മാത്രമായിരുന്നു.

എന്നാല്‍ വീണ്ടും ന്യായീകരണവുമായി എത്തിയപ്പോഴാണ് സംഭവം കളറായിപ്പോയിട്ടുണ്ടെന്ന് മുല്ലപ്പള്ളിക്ക് കത്തിയത്. വിഷയം ട്രോള്‍ പേജുകളില്‍ വലിയ ചര്‍ച്ചയാകുകയാണ്. രസകരമായ ട്രോളുകള്‍ക്ക് താഴെ നിരവധി കമന്‍റുകള്‍ ആണ് എത്തിയിരിക്കുന്നത്. റാണി, രാജകുമാരി എന്നു വിളിച്ചതില്‍ എന്താണ് തെറ്റെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ്.

Samayam Malayalam 23 Jun 2020, 2:33 pm

Samayam Malayalam congress leader mullappally ramachandran trending malayalam trolls about confuses rock star and rock dancer
റോക്ക് സ്റ്റാർ എന്നാല്‍ ഡാൻസ്കാരി!! അപ്പോള്‍ മെഗാ സ്റ്റാര്‍ ? വൈറലായ പുതിയ ട്രോളുകള്‍ കാണാം

എന്നാല്‍ വീണ്ടും ന്യായീകരണവുമായി എത്തിയപ്പോഴാണ് സംഭവം കളറായിപ്പോയിട്ടുണ്ടെന്ന് മുല്ലപ്പള്ളിക്ക് കത്തിയത്. വിഷയം ട്രോള്‍ പേജുകളില്‍ വലിയ ചര്‍ച്ചയാകുകയാണ്. രസകരമായ ട്രോളുകള്‍ക്ക് താഴെ നിരവധി കമന്‍റുകള്‍ ആണ് എത്തിയിരിക്കുന്നത്. റാണി, രാജകുമാരി എന്നു വിളിച്ചതില്‍ എന്താണ് തെറ്റെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ്.

​ദിസ് കാർ എൻജിൻ ഔട്ട് കംപ്ലീറ്റ്ലി

ചെസ് നമ്പർ 1 തലയുടെ കോമഡി ഷോക്ക് ശേഷം ചെസ് നമ്പർ 2 സ്റ്റാർ മുല്ലവള്ളി എന്ന നാടകം ആരംഭിക്കുന്നു എന്ന് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണം എന്ന ആവശ്യം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അറിയില്ലെങ്കില്‍ ആരെങ്കിലും എഴുതി തരുന്ന ഇംഗ്ലീഷ് നോക്കി വായിച്ചാ പോരെ എന്നാണ് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്.

​അല്ല പിന്നെ

ഇതിലും വലിയ വേറെ എത്ര കാര്യങ്ങൾ നടക്കുന്നു. പ്രവാസികളോടുള്ള സർക്കാരിന്‍റെ നിലപാട്, കെഎസ്ഇബി യുടെ കൊള്ള ഇതൊന്നും പറയാത്ത നമ്മള്‍ മുല്ലപ്പള്ളിയുടെ കൂടെ പോകുന്നത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ലെന്ന് ട്രോളിന് താഴെ കമന്‍റ് എത്തിയിട്ടുണ്ട്. മുല്ലപ്പള്ളി പറഞ്ഞ ഇംഗ്ലീഷ് വലിയ തെറ്റ് ഇല്ലെന്ന കമന്‍റുകളും എത്തിയിട്ടുണ്ട്.

​കണ്ണീരു കണ്ടാല്‍ മതി

സംഭവം വൈറലായപ്പോള്‍ കോണ്‍ഗ്രസുകാര്‍ മുണ്ട് തലയില്‍ ഇട്ടാണ് നടക്കുന്നതെന്നാണ് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്. മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്നാണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്‍റെ നിലപാട് എന്നാണ് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്. രസകരമായ ട്രോളിന് താഴെ നിരവധി കമന്‍റുകള്‍ ആണ് എത്തിയിരിക്കുന്നത്.

​ഇജ്ജാതി ദുരന്തം

കോൺഗ്രസ്സിനെ മുല്ലപ്പള്ളിയും ചെന്നിത്തലയും കൂടി പെട്ടെന്ന് ഉയര്‍ത്തി കൊണ്ട് വരാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഈ പ്രശ്നം ഉണ്ടായതെന്നാണ് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉള്ളത്. അത് കൊണ്ട് എന്താണ് പറയുന്നത് എന്ന് വ്യക്തമായി അവര്‍ക്ക് തന്നെ അറിയില്ലെന്നാണ് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്.

​ശെടാ ഇയാൾ ഇത് എന്താ പറയുന്നത്

മുല്ലപ്പള്ളി ഇപ്പോള്‍ പറയുന്നത് പലര്‍ക്കും മനസ്സിലാകുന്നില്ലെന്നാണ് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്. മുല്ലപ്പള്ളിയുടെ പുറകില്‍ നില്‍ക്കുന്നവരും വാര്‍ത്ത കേള്‍ക്കുന്ന കോണ്‍ഗ്രസുകാരും ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണെന്നാണ് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്. എന്തായാലും ട്രോളന്‍മാര്‍ വിഷയത്തെ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ്.

​ഇടയ്ക്കിടക്ക് ഇംഗ്ലീഷ് വച്ച് കാച്ചുന്ന മുല്ലപ്പള്ളി

എന്തൊരു കഷ്ടമാണ് അറിവും വിവരവും ഇല്ലാത്ത രാഷ്ട്രീയക്കാർ മീഡിയക്ക് മുന്നിൽ വരുമ്പോൾ .അറിയില്ലെങ്കില്‍ പറയാതിരിക്കുക നല്ലപോലെ അറിയുന്ന കാര്യങ്ങൾ ആണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പറയുക അല്ലെങ്കിൽ അതിനെ കുറിച്ച് പഠിച്ചതിനുശേഷം പറയുക.എന്നും ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്. Rock star എന്ന് പഠിപ്പിച്ച ദിവസം മുല്ലപ്പള്ളി ക്ലാസ്സിൽ പോയില്ല, പനിയായിരുന്നു, കൂടെ പഠിപ്പിച്ച രമേശൻ തെറ്റായ അർഥം പറഞ്ഞുകൊടുത്തു മുല്ലപ്പള്ളിയെ വഞ്ചിച്ചു എന്ന് മറ്റൊരു കമന്‍റും എത്തിയിരിക്കുന്നു.

​മുല്ലപ്പള്ളിയുടെ ഇംഗ്ലീഷ് കേട്ട തിരുവഞ്ചൂർ

മുല്ലപ്പള്ളിയുടെ ഇംഗ്ലീഷ് കേട്ട തിരുവഞ്ചൂർ ഇപ്പോള്‍ വലിയ സന്തോഷത്തിലാണെന്നാണ് ട്രോളിന് താഴെ കമന്‍റുകള്‍ എത്തിയിരിക്കുന്നത്. കേണ്‍ഗ്രസുക്കാരെ ട്രോളുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് ഇപ്പോള്‍.രസകരമായ ട്രോളുകള്‍ക്ക് താഴെ നരവധി പേരാണ് കമന്‍റുകള്‍ എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ