ആപ്പ്ജില്ല

അച്ഛന് അറിയാത്ത കോഡ് ഭാഷ പാരയായപ്പോൾ

തന്റെ ഇടവകയിലെ ആളുകള്കുമ്പസരിക്കാൻ വരുന്നത്പ്രധാനമായും ഒരു കാര്യം പറയാൻആണ്...

TNN 1 Aug 2016, 4:04 pm
ടൗണിലെ പള്ളിയിൽ പുതുതായി ചാർജെടുത്ത വികാരിയച്ചാണ് ഒരു കാര്യം മനസിലായി .....
Samayam Malayalam joke of the day
അച്ഛന് അറിയാത്ത കോഡ് ഭാഷ പാരയായപ്പോൾ


തന്റെ ഇടവകയിലെ ആളുകള് കുമ്പസരിക്കാൻ വരുന്നത് പ്രധാനമായും ഒരു കാര്യം പറയാൻ ആണ്...

തങ്ങളുടെ അവിഹിത ബന്ധമാണ് എല്ലാവരുടെയും കുമ്പസാര വിഷയം....

ഇത് കേട്ട് മടുത്ത അച്ഛൻ പറഞ്ഞു ..

ആരും ഇനി മുതൽ ഇപ്പോൾ പറയുന്നത് പോലെ വിശദമായി പറയണ്ട...

"ഞാൻ വീണു" എന്ന് പറഞ്ഞാൽ മതി എനിക്ക് മനസിലാകും...

അച്ഛന്റെ കോഡ് ഭാഷ എല്ലാര്ക്കും ഇഷ്ടമായി ..

അതിനു ശേഷം എല്ലാവരും "ഞാൻ വീണു" .."ഞാൻ വീണു" .. എന്ന് പറഞ്ഞു കുമ്പസരിക്കാൻ തുടങ്ങി...... . . . കാലം കടന്നു പോയി ഈ അച്ഛൻ മരിച്ചു പുതിയ അച്ഛൻ വന്നു.. . കാലം മാറി .അച്ഛൻ മാറി..

എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല .

കുമ്പസാരിക്കാൻ വരുന്നവരെ പുതിയ അച്ഛന്റെ അടുത്തും "ഞാൻ വീണു" .. "ഞാൻ വീണു" എന്ന് പറയാൻ തുടങ്ങി ..

പാവം അച്ഛൻ .. അച്ഛൻ വിചാരിച്ചു ഇവര വരുന്ന വഴി വീണു എന്നാണ് പറയുന്നതെന്ന്...

പല തവണ ഇതാവര്‍ത്തിച്ചപ്പോൾ അച്ഛൻ ഒരു തീരുമാനം എടുത്തു..

അച്ഛൻ അന്ന് തന്നെ ടൗണിലെ മേയർ നെ കണ്ടു...

അച്ഛൻ മേയറോട് പറഞ്ഞു... പള്ളിയിലേക്കുള്ള റോഡ് എല്ലാം മോശമായി പള്ളിയിലേക്ക് വരുന്നവരെല്ലാം "ഞാൻ വീണു".."ഞാൻ വീണു" എന്ന് എന്നോട് പരാതി പറയുന്നു.... . . അച്ഛന് കോഡ് ഭാഷ അറിയാത്തത് കൊണ്ടാണ് അച്ഛൻ ഇങ്ങനെ പറയുന്നത് എന്ന് മനസിലായ മേയർ പൊട്ടിചിരിച്ചു പോയി... അത് കണ്ടു ദേഷ്യം വന്ന അച്ഛൻ പറഞ്ഞു... . . . താൻ ചിരിച്ചോ തന്റെ ഭാര്യ കഴിഞ്ഞ ആഴ്ച ആറു തവണയാ വീണത്....

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ