ആപ്പ്ജില്ല

കൊമ്പന്‍മാര്‍ക്ക് ഗര്‍ഭമോ!! രോഹിത് ജീ താങ്കളുടെ നാട്ടിൽ ഇങ്ങനെയാണോ? വൈറലായ ട്രോളുകള്‍ കാണാം

പ്രതികരണവുമായി എത്തിയ രോഹിത് ശര്‍മ്മക്ക് ഇപ്പോള്‍ ട്രോളുകളുടെ പൂരം ആണ്

Samayam Malayalam 5 Jun 2020, 12:30 pm
സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം സംഭവിച്ച കേസില്‍ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഓപ്പണറായി അരങ്ങേറിയ ആദ്യ ടെസ്റ്റിൽ തന്നെ രണ്ട് സെഞ്ച്വറി നേടിയ ലോകത്തിലെ ആദ്യ ബാറ്റ്സ്മാനായ രോഹിത് ശർമയും രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ രോഹിത് ശര്‍മ്മക്ക് ഇപ്പോള്‍ ട്രോളുകളുടെ പൂരം ആണ്. നമ്മളാരും പരിഷ്‌കൃതരല്ല. ഒന്നും പഠിക്കുന്നില്ല. കേരളത്തില്‍ ആനയ്ക്ക് സംഭവിച്ചത് ഹൃദയം തകര്‍ക്കുന്നതാണ്. ഒരു വന്യജീവിയും ക്രൂരതയ്ക്ക് ഇരയാവാന്‍ പാടില്ല.'' രോഹിത് കുറിച്ചിട്ടു എന്നാല്‍ താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ച ചിത്രത്തിന് ഒരു ചെറിയ അലങ്കാരം കൊടുത്തു. പിടിയാനക്ക് ഭംഗിവരാന്‍ വേണ്ടി രണ്ട് കൊമ്പ് വരച്ച് ചേര്‍ത്തു പിന്നീട് അങ്ങോട്ട് ട്രോള്‍ ആയിരുന്നു. കൊമ്പന്‍മാര്‍ക്ക് ഗര്‍ഭമോ എന്ന കമന്‍റും എത്തി. ഇത്രക്ക് വേണ്ടായിരുന്നു എന്നും ഒക്കെ കമന്‍റ് എത്തി.
Samayam Malayalam kerala pregnant wild elephant death rohit sharma reacts malayalam trolls trending on social media
കൊമ്പന്‍മാര്‍ക്ക് ഗര്‍ഭമോ!! രോഹിത് ജീ താങ്കളുടെ നാട്ടിൽ ഇങ്ങനെയാണോ? വൈറലായ ട്രോളുകള്‍ കാണാം



​ബുദ്ധി പറഞ്ഞു കൊടുക്കാൻ ആരേലും വേണ്ടേ

രോഹിത് ശര്‍മ്മക്ക് പറ്റിയ അമളി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ട്രോളുകള്‍ക്ക് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ആരോ വരച്ച ചിത്രം ഒന്നും നോക്കാതെ വർഗീയത പറഞ്ഞ് പരത്തുമ്പോ അത് കൊമ്പനാണോ പിടായാണോന്നൊക്കെ ആര് നോക്കുന്നു ല്ലേ രോഹിത് ജീ എന്ന കമന്‍റ് എത്തിയിട്ടുണ്ട്.

​ഇപ്പോൾ ബുദ്ധി തെളിഞ്ഞോ എന്തോ

ട്രോളിന് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. മലയാളികളെ താറടിച്ചു കാണിക്കാനുള്ള തിരക്കിൽ ഒന്നും ഓര്‍ത്തില്ല. അങ്ങോട്ട് എടുത്ത് പോസ്റ്റ് ചെയ്തപ്പോള്‍ പറ്റിയത് ആണെന്ന് കമന്‍റുകള്‍ എത്തുന്നുണ്ട്.

​ഒരു കൈയബദ്ധം.. നാറ്റിക്കരുത്


സംഭവം എത്തിയതോടെ രോഹിത് ശര്‍മ്മയെ വാരി ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ് ട്രോളന്‍മാര്‍. ശാസ്ത്രം തോറ്റു മനുഷ്യന്‍ ജയിച്ചു എന്ന കമന്‍റുകള്‍ ട്രോളിന് താഴെ എത്തിയിട്ടുണ്ട്.

​കൊമ്പുണ്ടങ്കിലെന്ത്

കൊമ്പുണ്ടങ്കിലെന്ത് ചെവി ഉണ്ടല്ലോ എന്ന കമന്‍റ് താഴെ എത്തുന്നുണ്ട്. ട്രോളുകള്‍ക്ക് താഴെ എത്തുന്ന കമന്‍റ് ആണ് ട്രോളിനേക്കാളും കൂടുതല്‍ വൈറലാകുന്നത്. കൊമ്പു കൂടി എന്ന് മാത്രം അല്ലേ ഒള്ളു ബാക്കി എല്ലാം ഉണ്ടല്ലോ എന്ന കമന്‍റും താഴെ എത്തുന്നുണ്ട്.

​കൊമ്പൻ ആനക്ക് ഗർഭം ഉണ്ടാവാൻ പാടില്ലാ എന്ന് നിയമം ഒന്നും ഇല്ലല്ലോ

കൊമ്പൻ ആനക്ക് ഗർഭം ഉണ്ടാവാൻ പാടില്ലാ എന്ന് നിയമം ഒന്നും ഇല്ലല്ലോ എന്നും കമന്‍റായി എത്തുന്നുണ്ട്. ലോകം വളര്‍ന്നല്ലോ അപ്പോള്‍ എല്ലാം അങ്ങിനെ വരാമല്ലോ എന്ന അഭിപ്രായക്കാരാണ് കൂടുതല്‍. അല്ലെങ്കില്‍ കൊമ്പൻ ആന എന്നുള്ള പേര് അങ്ങ് മാറ്റിയാല്‍ എല്ലാം ശരിയാകും എന്നാണ് കമന്‍റ് എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ