ആപ്പ്ജില്ല

നാളെ മുതൽ ഓല ചൂട്ട കെട്ടാൻ പഠിക്കണം!! വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം; ട്രോളുകള്‍

മന്ത്രാലയം പറയുന്നത് അനുസരിച്ച് വൈദ്യുതി കുറയും എന്നാണ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.

Samayam Malayalam 10 Jun 2021, 9:01 am
രാജ്യം മുഴുവന്‍ വൈദ്യുതി നിരക്ക് ഏകീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് പദ്ധതി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. എല്ലാം സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാമെന്ന് ആവശ്യപ്പെട്ട് പദ്ധതിയുടെ രൂപരേഖ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കെെമാറി. മന്ത്രാലയം പറയുന്നത് അനുസരിച്ച് വൈദ്യുതി കുറയും എന്നാണ് പറയുന്നത്. സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.
Samayam Malayalam latest malayalam trolls about current charges will go down center goes viral on social media
നാളെ മുതൽ ഓല ചൂട്ട കെട്ടാൻ പഠിക്കണം!! വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം; ട്രോളുകള്‍



ഓല ചൂട്ട കെട്ടാൻ പഠിക്കണം

Credits : Vipin Vijayan

ഗോ മൂത്രത്തിൽ തീ കത്തില്ല മിസ്റ്റർ. ഇത് പുലിവാല് ആകും എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​വെളിച്ചെണ്ണ നൈസ് ആയി ഒഴിവാക്കി അല്ലെ

Credits : റിഗിൽ പാനൂർ

അതടക്കാനുള്ള പണം പ്രധാന മന്ത്രി കി കുഴൽ യോജന വഴി കിട്ടും മിത്രമേ എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

​അത് അങ്ങനെ കുറച്ചു പേർ


Credits : Athulya M

എത്ര പണിയെടുത്താലും ഇന്ധനവില ഇങ്ങനെ കൂടിയാൽ ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നാണ് കമന്‍റ് എത്തുന്നത്.

​കുറെ കാലമായി ഇതു സഹിക്കുന്നു


Credits : പച്ചാളം ഫാസി

ഇങ്ങനെ പോയാൽ പണി എടുത്തു ജീവിക്കാൻ 24മണിക്കൂർ പോകാതെ വരും എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

ഒരു അച്ഛാ ദിൻ വന്നു

Credits : Saroop M V

വാഹനോപയോഗം കുറച്ച് എണ്ണയുടെ പൈസ ലാഭിച്ചൂടെ അപ്പോള്‍ പ്രശ്നത്തിന് പരിഹാരം ആകില്ലേ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.



​ഇന്ത്യ ബഹുദൂരം മുന്നിലാണ്


Credits : Jiyad Pk

ജി അടുത്ത നോക്കുന്നത് വൈദ്യുതി നിരക്ക് ആണ്‌. എല്ലാവരും കരുതിയിരിക്കണം. എന്താകുമോ എന്തോ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ