ആപ്പ്ജില്ല

നിങ്ങള്‍ കുരിശു വരക്കാൻ ഞാനും പറയില്ല, പ്രശ്നം തീര്‍ന്നല്ലേ അല്ലേ !! മാലിക് ട്രോളുകളില്‍

മാലിക് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ആണ് ട്രോളുകളില്‍ എത്തിയിരിക്കുന്നത്. വെെറലായ ട്രോളുകള്‍ കാണാം

Samayam Malayalam 19 Jul 2021, 3:37 pm
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തെ പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വിമര്‍ശനങ്ങളും പിന്തുണകളും എല്ലാം ചിത്രത്തിന് എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമില്‍ ആണ് സിനിമ റിലീസ് ചെയ്തത്. ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളേറെയും എത്തിയിരിക്കുന്നത്. സിനിമയുടെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ ട്രോളുകളിലും എത്തിയിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം
Samayam Malayalam latest malayalam trolls about fahadh faasil new film malik
നിങ്ങള്‍ കുരിശു വരക്കാൻ ഞാനും പറയില്ല, പ്രശ്നം തീര്‍ന്നല്ലേ അല്ലേ !! മാലിക് ട്രോളുകളില്‍


​എന്നാലും എന്താരിക്കും


Credits : Sidhik Kp

അതിന് മുന്നേയുള്ള സീനിൽ ആ സ്ത്രീ പറയുന്ന കാര്യങ്ങൾ കയ്യിൽ കുറിച്ച് വെക്കുന്നുണ്ട്,മകളോട് ഫോട്ടോ എടുക്കാൻ പറഞ്ഞതിന്റെ ഉദ്ദേശം ആ കാര്യം നടത്തികൊടുക്കണം എന്നാണ് എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​അലീക്ക എത്ര വിശാല മനസ്ക്കൻ


Credits : Aravind J

മോനെ അലീക്കാ. നിങ്ങൾ great Indian kitchen കണ്ടിരുന്നെല്ലോ അല്ലേ എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

​ഇയ്യ് ആ ജഗ്ഗ് എടുത്ത് വെള്ളം കൊടുത്താ മതി


Credits : Ithihas Tp

സത്യം ,വലിച്ചു കാട്ടിൽ കളയാൻ തോന്നും എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

ആരാ എന്തിനാ കൊന്നത് എന്നെങ്കിലും ഒന്ന് പറഞ്ഞു തരുമോ

Credits : Shoukath Ali Shouku

ഒരു കുപ്പി പൊട്ടിയത് മാത്രേ ഓർമ്മയുള്ളൂ...പിന്നെ നോക്കുമ്പോ പരലോകത്ത് എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

​കൊള്ളാലോടി പെണ്ണേ നീയ്‌...!


Credits :Pran Kumar Pranavam

ലെ തൊണ്ടിമുതലും the great Indian kitchenനും മാലിക്കും ഒരുമിച്ചിരുന്നു കണ്ട മുത്തശ്ശി.. " സുരാജിനെ ഇവൾ തേച്ചത് ഈ കള്ളൻ റെ കൂടെ പോകാൻ ആയിരുന്നോ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​ഇൻസൾട്ട് ചെയ്യല്ലേ ബേബി മോളേ


Credits : Abdul Naser

പ്രബുദ്ധ മലയാളി : ഒരു ആപത്തു വന്നാൽ ഞങൾ ജാതിയും മതോം ഒന്നും നോക്കില്ല ഒറ്റക്കെട്ടാ. പക്ഷെ സിനിമ വന്നാ നോക്കും എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

വേറെയൊന്നും ഞങ്ങൾ ചെയ്തില്ല

Credit : Niyas Naseer

ഡൗൺലോഡ് ചെയുന്നതിന്റെ വീഡിയോ അടക്കം ഉൾപ്പെടുത്തി റിപ്പോർട്ടും ചെയ്തു എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​മറ്റൊരു മതത്തിൽ ആയിരുന്നേൽ നല്ല ശാപ്പാട് കിട്ടിയേനെ


© Deepa Nath

അവളെ മതം മാറ്റിയില്ല. ഉണ്ടായ കുട്ടികളെ മതം മാറ്റി. പിന്നെ ജീവിതം മുഴുവൻ യാതൊരു പരിചയമില്ലാത്ത ആളുകളുടെ കൂടെ. ഒരു പരിചയവുമില്ലാത്ത സംസ്‍കാരത്തിന്റെ ഭാഗമായിട്ട് എന്ന് കമന്‍റ് എത്തിയിട്ടുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ