ആപ്പ്ജില്ല

ഇന്റിഗോ.. നീ പഴശ്ശിയുടെ യുദ്ധമുറകൾ കാണാനിരിക്കുന്നതേയുള്ളൂ!! ട്രോളുകൾ

വിമാനയാത്രാ വിലക്കിന് പിന്നാലെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ട്രോളുകളിൽ നിറയുകയാണ് വെെറലായ ട്രോളുകൾ കാണാം

Samayam Malayalam 19 Jul 2022, 11:45 am
വിമാനയാത്രാ വിലക്കിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. ഇന്നലെ തലസ്ഥാനത്ത് നിന്നും അദ്ദേഹം ട്രെയിനില്‍ ആണ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. സ്ഥിരമായി താൻ ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണ്. കെ റെയിൽ വന്നാൽ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞത് ഇന്നലെ വലിയ വാർത്തയായിരുന്നു. ഇന്‍ഡിഗോയും ഇ.പി. ജയരാജനും തന്നെയാണ് ട്രോളുകളിൽ നിറയുന്നത്. വെെറലായ ട്രോളുകൾ കാണാം.
Samayam Malayalam latest malayalam trolls about indigo flight ticket and travel
ഇന്റിഗോ.. നീ പഴശ്ശിയുടെ യുദ്ധമുറകൾ കാണാനിരിക്കുന്നതേയുള്ളൂ!! ട്രോളുകൾ



​അല്ലെങ്കിലും ആർക്ക് വേണം ഈ തുക്കടാ വിമാനം


© ബെർലിൻ അലോൻസോ

ടിക്കറ്റ് ഉണ്ടായിട്ടും ഇൻഡിഗോയിൽ യാത്ര ചെയ്തില്ല, വിലക്ക് ഉണ്ടെങ്കിൽ പിന്നെ ടിക്കറ്റ് ഉണ്ടായത് കൊണ്ട് എന്ത് കാര്യം എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

​പ്ലേനിൽ കയറാതെ തന്നെ എയറിൽ കയറി

ഫുൾ ടൈം എയറിൽ ആണല്ലോ, അപ്പോൾ പിന്നെ സ്വയം ഒരു എയർലൈൻസ് ആയിട്ട് പ്രഖ്യാപിച്ചുകൂടെ? എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

പിള്ളേച്ചാ നമുക്ക് ഒന്നു നടന്നല്ലോ

ആകാശം നിറയെ കെ-റെയിൽ വിമാനം വരുമ്പോൾ പിന്നെ എന്തിന് ഇൻഡിഗോ ? എന്നാണ് ട്രോളിന് താഴെ കമന്റ് എത്തിയിരിക്കുന്നത്.

ഇനി ക്രെയിൽ പദ്ധതി ഊർജ്ജിതമാക്കും

നെടുംബാശ്ശേരി വിമാനത്താവളം നിർമാണം നടത്തിക്കില്ലായെന്ന് പറഞ്ഞു സമരം ചെയ്ത പാർട്ടിയിലെ ഒരു സാർ ഇനി, ഒരു കമ്പനിയുടെ വിമാനത്തിൽ കേറില്ലത്രെ എന്നാണ് ട്രോളിന് കമന്റ് എത്തുന്നത്.

ചെമ്പട ഇത് ചെമ്പട

© Alan Sajeev

ഇൻഡിഗോ എയർലൈൻസ് കിട്ടിയില്ല,പകരം ഒരു ടാറ്റ ഇൻഡിഗോ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ടെന്ന് ട്രോളുകൾക്ക് കമന്റ് എത്തിയിട്ടുണ്ട്.

​വീണ്ടും പണി തന്നല്ലോ


© Stephen Nedumpalli

അല്ലെങ്കിലും മൂപ്പര് ഫുൾ ടൈം എയറിലാ, ഇനി ഒരു റെസ്റ്റ് ആവട്ടെ എന്നാണ് ട്രോളിന് കമന്റ് എത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ