ആപ്പ്ജില്ല

നോട്ടെണ്ണുന്ന യന്ത്രം ഗ്രീസ് ഇട്ട് കൂടെ കൊണ്ടുവന്നിട്ടുണ്ടോ? പഴയ പോസ്റ്റുകള്‍ കുത്തിപൊക്കി ചര്‍ച്ചകള്‍ സജീവം!! ഹിറ്റായി ട്രോളുകളും

ജോസ് കെ മാണി ഇടത്തോട്ട് തിരിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ആണ് നടക്കുന്നത്.
പഴയ പോസ്റ്റുകളും നിലപാടുകളും കുത്തിപൊക്കല്‍ സജീവമായി തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.

Samayam Malayalam 15 Oct 2020, 10:33 am
ജോസ് കെ മാണി ഇടത് പക്ഷത്തിനൊപ്പം ചേര്‍ന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പരിഹാസങ്ങള്‍ക്കും ആണ് അവസരം ഒരുക്കിയിരിക്കുന്നത്. സൈബർ ഇടങ്ങളിൽ പല ഇടത് നേതാക്കളുടെയും പോസ്റ്റുകള്‍ കുത്തിപൊക്കല്‍ സജീവമായി തുടരുകയാണ്. കോൺഗ്രസ് നേതാക്കളും നോട്ടെണ്ണുന്ന യന്ത്രത്തിന്‍റെ ചിത്രവും എല്ലാം ഇപ്പോള്‍ ചര്‍ച്ചയാണ്.സംഭവം ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.
Samayam Malayalam latest malayalam trolls about jose k mani faction in kerala congress m to join left front goes viral on social media
നോട്ടെണ്ണുന്ന യന്ത്രം ഗ്രീസ് ഇട്ട് കൂടെ കൊണ്ടുവന്നിട്ടുണ്ടോ? പഴയ പോസ്റ്റുകള്‍ കുത്തിപൊക്കി ചര്‍ച്ചകള്‍ സജീവം!! ഹിറ്റായി ട്രോളുകളും


​ചാടിപോവരുത്

Photo Credit: ബെർലിൻ അലോൻസോ

ആ തുറന്നിട്ട വാതിൽ അങ്ങോട്ട്‌ അടച്ചേക്കൂ. ഉള്ളവന്മാർ കാറ്റിനൊപ്പം ചാടിപ്പോവണ്ട എന്നാണ് കമന്‍റ് എത്തുന്നത്.

​കരച്ചില്‍ തുടങ്ങി

photo Credit : Vivek Arun

ടോം വടക്കൻ യുഡിഎഫ് വിട്ടു അവർ കരഞ്ഞില്ല.അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ടു അപ്പോഴും അവർ കരഞ്ഞില്ല. ഖുശ്ബു അടക്കം അനേകായിരം കോൺഗ്രസുകാർ പാർട്ടി വിട്ടു, അപ്പോഴും കരഞ്ഞില്ല. ജോസ് കെ മാണി യുഡിഎഫ് വിട്ടു ഇപ്പോൾ അവർ കരഞ്ഞു നിലവിളിച്ച് പോസ്റ്റ് ഇടുന്നു.

​പാർട്ടിക്ക് ക്ഷീണം

photo Credit : Jayajith Nair

ജോസ് പോയതിൽ വിഷമമില്ല, ഖുഷ്ബു പോയതാണ് പാർട്ടിക്ക് ക്ഷീണം എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

വോട്ട് ലക്ഷ്യം

രാഷ്ട്രീയ മര്യാദ എന്നൊരു സംഗതി ഇല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്. നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണ് എന്നാണ് കമന്‍റ് എത്തുന്നത്.

​ന്യായീകരണ തൊഴിലാളി

Credits: John Antony

നിലപാടുകൾ മാറ്റി മാറ്റി ഞങ്ങൾ ന്യായീകരണ തൊഴിലാളികളുടെ ഒരു കൂട്ടക്കരച്ചിൽ ഉണ്ട് അത് നിങ്ങൾക്കൊന്നും താങ്ങാൻ പറ്റില്ല.

​അഭിവാദ്യങ്ങള്‍ ജോസ് മോന്

Credits: Sai Prasad

ബിജെപി യിലേക്ക് ചേക്കേറാൻ കോണ്‍ഗ്രസ്സുകാർ തമ്മിൽ മത്സരിക്കുന്ന ഈ കാലത്ത് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കേരളാ കോണ്ഗ്രസ് എമ്മി-ന് അഭിവാദ്യങ്ങൾ. എന്നും കമന്‍റ് എത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ