ആപ്പ്ജില്ല

രണ്ടു ദിവസം വരെ മുടിഞ്ഞ വെയിൽ, ഇപ്പോൾ മുടിഞ്ഞ മഴ!! കേരളത്തിലെ കെറോണ ട്രോളുകള്‍

ശക്തമായ മഴയും, വര്‍ദ്ധിച്ചു വരുന്ന കൊവി‍ഡ് കേസുകളും ആണ് ട്രോളുകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.

Samayam Malayalam 15 May 2021, 1:32 pm
അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴയാണ് രണ്ട് ദിവസമായി പെയ്യുന്നത്. അതേസമയം കൊവിഡ് കേസുകളും കൂടികൊണ്ടിരിക്കുകയാണ്. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞത് പോലെയാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥ. സംഭവം ട്രോളുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം
Samayam Malayalam latest malayalam trolls about kerala covid and tauktae cyclone
രണ്ടു ദിവസം വരെ മുടിഞ്ഞ വെയിൽ, ഇപ്പോൾ മുടിഞ്ഞ മഴ!! കേരളത്തിലെ കെറോണ ട്രോളുകള്‍


​ഇവനിത്തവണ നേരത്തെയാണല്ലോ


Credit © Niyas Naseervzy

സമ്മതിക്കരുത് ജീവിക്കാൻ സമ്മതിക്കരുത് എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

​മുടിഞ്ഞ വെയിൽ , ഇപ്പോൾ മുടിഞ്ഞ മഴ


Credit Martin Joseph Koottummel

മറ്റൊരു നാട്ടിലെ കൊറോണ :: എടാ നിന്‍റെ ദേഹത്ത് വെള്ളം അല്ലേ വീണത്

ഇവിടെ ചാണകം ആണെടാ ചാണകം

ആ നാറ്റം സഹിച്ചാട ഇവിടെ കഴിയുന്നത് എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​താങ്ക്സ്


Credits : Saroop M V

കപിത്താന്റെ തീരുമാനം അന്ധ്യം ആണ്, അതിൽ ചോദ്യം ഇല്ല. എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​ഇനി ഹെൽമെറ്റ്‌ തന്നെ വേണ്ടി വരും !!


Credit © Harikrishnan Narayanan

കൊവിഡ് ഒന്നിൽ ഒരു മാസ്ക് .രണ്ടാം വരവിൽ മാസ്ക് രണ്ടു ,മൂന്നാം വരവിൽ ഇനി തലയിണ കയർ കെട്ടി വെക്കേണ്ടി വരോ എന്തോ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​നമ്മൾക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല


Credits : Rony Mon

ബ്രോക്കർക്ക് ഇടനില നിൽക്കാൻ അല്ലെ പറ്റൂ. കച്ചവടം ചെയ്യാൻ അറിയില്ലലോ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​പിടിച്ചു കൊണ്ട് പോ

Credits : Sreehari S Nair

വേണേൽ ഒരു 500 കൂടുതൽ തരാം. ഒന്ന് പിടിച്ചു കൊണ്ട് പോ. എന്നാണ് മറ്റൊരു കമന്‍റ് എത്തിയിരിക്കുന്നത്.

​എന്ത് സ്നേഹമുള്ള കേന്ദ്രം


Credit സിറാജ് എം കെ

ഗൾഫിലൊക്കെ സ്പുട്നിക്ക്‌ ഫ്രീ ആയി നൽകുന്നു. അതും ആദ്യ വാക്സിൻ കഴിഞ്ഞ്‌ രണ്ട്‌ മൂന്നാഴ്ച്ച കഴിഞ്ഞ് രണ്ടാമത്തെ വാക്സിനും ലഭിക്കുന്നു.. ജി സി സി രാജ്യങ്ങളിൽ നിന്ന് ഇന്ത്യ പഠിക്കാനുണ്ട്‌.. സ്വദേശികളെയും വിദേശികളെയും ഒരെ പോലെ കാണുന്ന രാജ്യങ്ങൾ .. എല്ലാവർക്കും സൗജന്യ വാക്സിനേഷൻ തന്നെ എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

ഊഞ്ഞാലാ..


Credit Vipin Vijayan Kavilkadavil

ഏതായാലും നമ്മൾ തേക്കന്മാർ ഇപ്പോൾ ഡാർക്ക്‌ എഡിഷനിലാണ് ഈ അവസരത്തിൽ ഒരു പ്രധാനപെട്ട കാര്യം എന്തെന്നാൽ ലോക്ക് ഡൌൺ ആണ് മഴയാണ് കറന്റ്പോകും അതോണ്ട് ഫോൺ ചാർജ് വെക്ക് എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.

​സൗജന്യ വാക്സിന് രണ്ടു ഡോസും ലഭ്യമാക്കും.


Credits : Nithin Babu

വളരെ ചുരുങ്ങിയ 2 വർഷത്തിനുള്ളിൽ മുഴുവൻ ഭാരതീയർക്കും കേന്ദ്ര സർക്കാർ സൗജന്യ വാക്സിന് രണ്ടു ഡോസും ലഭ്യമാക്കും എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ