Please enable javascript.V Muralidharan,കുട്ടിക്കൂറ പൗഡർ വാങ്ങുമ്പോൾ അതിന്‍റെ തന്തക്കൂറയും തള്ളക്കൂറയും എവിടെ എന്നാരേലും ചോദിക്കാറുണ്ടോ? ട്രോളോട് ട്രോള്‍ - latest malayalam trolls about v muralidharan on golwalkar controversy - Samayam Malayalam

കുട്ടിക്കൂറ പൗഡർ വാങ്ങുമ്പോൾ അതിന്‍റെ തന്തക്കൂറയും തള്ളക്കൂറയും എവിടെ എന്നാരേലും ചോദിക്കാറുണ്ടോ? ട്രോളോട് ട്രോള്‍

Samayam Malayalam 7 Dec 2020, 3:50 pm
Subscribe

നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹർലാൽ നെഹ്റുവിന്റെ പേര് നൽകിയത് നെഹ്റു ഏത് കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്ന് മുരളീധരൻ ചോദിച്ചതാണ് ‍ട്രോളുകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം

latest malayalam trolls about v muralidharan on golwalkar controversy
കുട്ടിക്കൂറ പൗഡർ വാങ്ങുമ്പോൾ അതിന്‍റെ തന്തക്കൂറയും തള്ളക്കൂറയും എവിടെ എന്നാരേലും ചോദിക്കാറുണ്ടോ? ട്രോളോട് ട്രോള്‍

തിരുവനന്തപുരം രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോളജി ക്യാംപസിന് ഗുരുജി ഗോൾവൾക്കറുടെ പേരിട്ടതിൽ എന്താണ് തെറ്റെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ചോദിച്ചതും അദ്ദേഹം അതിന് പറഞ്ഞ ന്യായീകരണവും സോഷ്യല്‍ മീഡിയയില്‍ വലയ ചര്‍ച്ചയായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരുടെ പേര് പല സ്ഥാപങ്ങൾക്കും നൽകിട്ടിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹർലാൽ നെഹ്റുവിന്റെ പേര് നൽകിയത് നെഹ്റു ഏത് കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്ന് മുരളീധരൻ ചോദിച്ചതാണ് ‍ട്രോളുകളില്‍ നിറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം

​കോൾഗേറ്റിൽ ഗേറ്റും ഇല്ലല്ലോ

​കോൾഗേറ്റിൽ ഗേറ്റും ഇല്ലല്ലോ

©Hari krishnan U K (Troll Malayalam)

തലച്ചോറില്ലാത്ത കടലിലെ ജീവി ജെല്ലി ഫിഷ്‌ . തലച്ചോറില്ലാത്ത കരയിലെ ജീവി അത് ഇപ്പോള്‍ എങ്ങനെ പേര് എടുത്തു പറയുക. എന്നാണ് ട്രോളിന് താഴെ കമന്‍റ് എത്തുന്നത്.

​ക്യാപ്സ്യൂൾ എല്ലാം കൂടെ ഒന്നിച്ചു വിഴുങ്ങിയതാ

​ക്യാപ്സ്യൂൾ എല്ലാം കൂടെ ഒന്നിച്ചു വിഴുങ്ങിയതാ

Creator : Nandhi Rudhra

1952ൽ ജവഹർലാൽ നെഹ്രു കേരളം സന്ദർശിച്ചപ്പോൾ കോട്ടയത്ത് നിന്നും ബോട്ടുമാർഗം ആലപ്പുഴയിലെത്തി. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആലപ്പുഴ പുന്നമട കായലിൽ നടത്തിയ വള്ളംകളിക്ക് 'നെഹ്രു ട്രോഫി വള്ളംകളി' എന്ന പേരില്ലായിരുന്നു. അന്നത്തെ വള്ളംകളിയിൽ ഒന്നാമതെത്തിലെ നടുഭാഗം ചുണ്ടന് സമ്മാനം നൽകിയത് നെഹ്രുവായിരുന്നു. എന്ന ചരിത്രവും കമന്‍റ് ആയി എത്തുന്നുണ്ട്.

​എങ്ങനെ സാധിക്കുന്നെടാവ്വേ

​എങ്ങനെ സാധിക്കുന്നെടാവ്വേ

ഹാരിസ് പള്ളിക്കൽ

നിങ്ങളിവിടെ ഇതും പറഞ്ഞിരുന്നോ അവിടെ ഗോൾവാൾക്കർ ഹാട്രിക്ക് അടിച്ചു എന്നാണ് മറ്റൊരു കമന്‍റ്

കനത്ത കോംപറ്റീഷൻ നടക്കും

കനത്ത കോംപറ്റീഷൻ നടക്കും

ജവാൻ കുടിച്ചാൽ ജവാൻ ആവാൻ പറ്റില്ല എന്നിട്ടും ഞങ്ങൾ അത് കുടിക്കുന്നു എന്നിട്ടും ഞങ്ങൾ പ്രതികരിച്ചില്ല എന്നാണ് കമന്‍റ്

ഗ്യാസ് കുറ്റിയുടെ കണക്ക് അവതരിപ്പിക്കാൻ പോയിട്ടുണ്ട്

ഗ്യാസ് കുറ്റിയുടെ കണക്ക് അവതരിപ്പിക്കാൻ പോയിട്ടുണ്ട്

Nived Thacholi

ബിരിയാണിയിൽ ആണി എവിടെ എന്ന ചോദ്യം വെെറൽ ആവുന്നു. എന്നാണ് കമന്‍റ് എത്തുന്നത്.


കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ