ആപ്പ്ജില്ല

ഒക്കെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് എന്നോർത്ത് സമാധാനിക്കാം !! ഇന്ധന വില വര്‍ദ്ധനവ് ട്രോളുകളില്‍

ഇന്ധന വില വര്‍ദ്ധനവ് ട്രോളുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.

Samayam Malayalam 25 Jan 2021, 6:03 pm
രാജ്യത്ത് പെട്രോൾ, ഡീസൽ വിലവർദ്ധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ധന വില രാജ്യത്ത് തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 85.70രൂപയും മുംബെയിൽ 92.28 രൂപയുമാണ്.ഒരു രൂപയിൽ അധികമാണ് ഈ ആഴ്ട മാത്രം വര്‍ദ്ധിച്ചത്. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഭവം ട്രോളുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോളുകള്‍ കാണാം.
Samayam Malayalam latest malayalm trolls about fuel price hike in india goes viral on social media
ഒക്കെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് എന്നോർത്ത് സമാധാനിക്കാം !! ഇന്ധന വില വര്‍ദ്ധനവ് ട്രോളുകളില്‍


അല്ലെങ്കിൽ തന്നെ പ്രതിപക്ഷം ഇവിടെ ഉണ്ടോ

Credit Rony Mon

ജനങ്ങളും കണക്കാണ്.. ട്രോൾ ഉണ്ടക്കിയിട്ടു ഒരു കാര്യവും ഇല്ല. ജനങ്ങൾ റോഡിൽ ഇറങ്ങി പ്രതിക്ഷേധിക്കേണ്ട സമയം ആയി എന്നാണ് കമന്‍റ് എത്തിയിരിക്കുന്നത്.


​മഹത്തായ വിലക്കയറ്റം


Vishnu VS ( Troll Malayalam)

പണ്ട് 500 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ ഫുൾ ടാങ്ക് ആകുമായിരുന്നു എന്റെ ബൈക്കിൽ, ആ സ്ഥാനത്തു ഇപ്പോൾ 1000 രൂപയ്ക്ക് അടിച്ചാലേ ഫുൾ ടാങ്ക് ആകുകയുള്ളു,

മാമനോട് ഒന്നും തോന്നല്ലേ മക്കളെ

ശ്രീമാൻ ചാത്തുക്കുട്ടി

പെട്രോൾ വിലക്കയറ്റം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അപ്പോളാണ് ഒരു ബുദ്ധി വന്നത്...ഞാൻ BJP യിൽ ചേർന്നു. ഇപ്പോൾ എനിക്ക് ഒരു പരാതിയുമില്ല..അതിശയം തന്നെ!

​നന്മയ്ക്ക് വേണ്ടിയാണ് എന്നോർത്ത് സമാധാനിക്കാം

Credits : ട്രോളൻ

130 കോടി ജനങ്ങൾക്ക്‌ ഫ്രീ ആയി കൊവിഡ് വാക്‌സിൻ കൊടുക്കുമ്പോൾ ഉള്ള ചിലവ് എന്ന രീതിയിൽ കണ്ടാൽ പ്രശ്നം തീരും എന്നാണ് കമന്‍റ്

ന്യായികരണം വേണം

വീട്ടിലേക്ക് പലചരക്ക് വാങ്ങാൻ പറയുമ്പോൾ ഏതെങ്കിലും പെട്രോൾ വില കൂട്ടിയ വാർത്ത നോക്കും. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ളതിന്റെ വില വിവരപട്ടിക കമന്റ്‌ ആയി ഇട്ടിട്ടുണ്ടാകും ന്യായികരണത്തിന്റ ഭാഗം ആയിട്ട്. അത് കൊണ്ട് കടയിൽ കാശ് തികയാത്ത അവസ്ഥ വരില്ല

Credits : റിഗിൽ പാനൂർ

ആര്‍ട്ടിക്കിള്‍ ഷോ