ആപ്പ്ജില്ല

സാറെ പി.ടി പിരീഡ് എങ്ങനെ നടത്തും!! ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ എത്തുന്ന ട്രോളുകള്‍ ഇങ്ങനെ

നാളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് സംഭവം ട്രോളുകളില്‍ നിറയുന്നത്

Samayam Malayalam 31 May 2020, 2:15 pm
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സാധാരണ നിലയില്‍ ക്ലാസുകള്‍ ആരംഭിക്കാതെ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കാന്‍ പോകുന്നത്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ആണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംഭവം ഇപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓണ്‍ലൈനില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന പല കാര്യങ്ങളും വളരെ രസകരമായ രീതിയില്‍ ആണ് ട്രോളുകളില്‍ എത്തിയിട്ടുള്ളത്. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയവും ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഇതും ഇന്ന് ട്രോളുകളില്‍ നിറയുകയാണ്. ഫെയ്സ്ബുക്കില്‍ Entertainment Hub എൻ്റർടെയിൻമെൻ്റ് ഹബ്ബ്, ട്രോള്‍ മലയാളം Troll Malayalam എന്നീ പേജുകളില്‍ വന്ന ട്രോളുകള്‍ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.
Samayam Malayalam latest troll malayalam start online class from tomorrow in kerala lockdown covid19
സാറെ പി.ടി പിരീഡ് എങ്ങനെ നടത്തും!! ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ എത്തുന്ന ട്രോളുകള്‍ ഇങ്ങനെ



​മോനേ... ഇത് ഓൺലൈൻ ക്ലാസാ..

ഓണ്‍ലൈന്‍ ക്ലാസിന് എത്തിയ കുട്ടി വീട്ടില്‍ നിന്നും നോട്ട് ബുക്ക് എടുക്കാന്‍ മറന്നു എന്ന് പറയുന്ന ട്രോളുകള്‍ എത്തിയിട്ടുണ്ട്. ട്രോളിന് കടപ്പാട് Jack Daniel‎

​ക്ലാസ് മിസ്സ് ആയവർക്കും..മനസ്സിലാകാത്തവർക്കും വേണ്ടി

ഓണ്‍ലൈനില്‍ സിനിമ പകര്‍ത്തിയവന്‍ ക്ലാസില്‍ എത്തിയാല്‍ എങ്ങനെ ആയിരിക്കും എന്ന ട്രോളുകളും എത്തുന്നുണ്ട്. ട്രോളിന് കടപ്പാട് : Akshai K Jayan‎

​ശെ..വെറുതെ മോനെ തെറ്റിദ്ധരിച്ചു

ക്ലാസ് നടക്കുമ്പോള്‍ പി.ടി പിരീഡില്‍ മകന്‍ ഗെയിം കളിക്കുന്നത് കണ്ട അമ്മയെ രസകരമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രോളിന് കടപ്പാട് Sreenivas S Pai

​കള്ളന് കഞ്ഞി വെച്ചവനാ


ഓണ്‍ലൈൻ ക്ലാസുകളില്‍ എത്തി കള്ളത്തരം കാണിക്കുന്നവരും ട്രോളുകളില്‍ നിറയുന്നുണ്ട്.

​ടീച്ചറേ പറഞ്ഞോ എല്ലാം കേൾക്കുന്നുണ്ട്

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന ഉഴപ്പന്‍ ട്രോളുകളില്‍ ചിരി പടര്‍ത്തുന്നുണ്ട്. കണ്ണ് വെട്ടാതെ ഇരിക്കുന്ന ഉഴപ്പനെ ട്രോളുകളില്‍ കാണാം.

പി.ട്ടി​ പിരീഡ് ഉണ്ടോ


പി.ട്ടിപിരീഡ് എങ്ങനെ എന്ന് സംശയം ചോദിക്കുന്ന കുട്ടികളും ട്രോളുകളില്‍ എത്തുന്നുണ്ട്. രസകരമായ ട്രോളുകള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ട്രോളിന് കടപ്പാട് Nishan Khader

​ഇനി കണക്ക് സാറെങ്ങാനും കേറിവരോ ഹേയ് വരത്തില്ലായിരിക്കും

ട്രോളിനു താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. രസകരമായ രീതിയിലാണ് പല ട്രോളുകളും എത്തിയിരിക്കുന്നത്. ട്രോളിന് കടപ്പാട് Abin A Kottarakkara


​ഇതിൽ നെറ്റ് പോലും കിട്ടില്ല സാർ

സാറിനോട് വാസ്ട്ആപ്പില്‍ ചാറ്റ് ചെയ്യുകയും ഓണ്‍ലൈന്‍ ക്ലാസിന് വരാന്‍ പറ്റില്ലെന്ന് പറയുന്നവരും ട്രോളുകളില്‍ നിറഞ്ഞിട്ടുണ്ട്. ട്രോളിന് കടപ്പാട് Abin A Kottarakkara

ആര്‍ട്ടിക്കിള്‍ ഷോ