ആപ്പ്ജില്ല

രമണനും ദാമുവും ഔട്ട്; വാസു അണ്ണൻ ഇന്‍!! വൈറലായി ട്രോളുകള്‍

രമണനും ദാമുവിനും ശേഷം വാസു അണ്ണന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്രോളുകള്‍ കാണാം

Samayam Malayalam 13 Sept 2020, 1:49 pm
ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ സായ് കുമാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായിരുന്നു വാസു. ഇന്ന് വാസു വില്ലന്‍ വേഷങ്ങളില്‍ അല്ല എത്തുന്നത്. ട്രോളന്‍മാര്‍ വാസുവിന് പുതിയ മുഖം ആണ് നല്‍കിയിരിക്കുന്നത്. രമണനും ദാമുവിനും ശേഷം വാസു അണ്ണന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്രോളുകള്‍ കാണാം
Samayam Malayalam malayalam film kunjikoonan charterer vasu annan memes goes viral on social media
രമണനും ദാമുവും ഔട്ട്; വാസു അണ്ണൻ ഇന്‍!! വൈറലായി ട്രോളുകള്‍


​ഉണ്ടക്കണ്ണു വച്ച് പേടിപ്പിച്ച ആളായിരുന്നു


കുഞ്ഞിക്കൂനന്‍ സിനിമ കാണുമ്പോള്‍ വാസു അണ്ണനെ കണ്ട് പേടിക്കാത്ത ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വാസു അണ്ണന്‍ ആണ് സോഷ്യല്‍ മീഡിയയിലെ താരം.

​നായികയുടെ പുറകില്‍

നായികയുടെ പിറകേ ജാതിക്കാ തോട്ടം പാട്ടും പാടി നടക്കുന്ന റൊമാന്റിക് ഹീറോ ആയി മാറിയിരിക്കുന്നു വാസു അണ്ണൻ. ട്രോളിന് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

​രമണനും ദാമുവിനും ശേഷം

സിനിമയിലെ നിരവധി കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ട്രോളുകളില്‍ താരങ്ങളായി എത്തിയിട്ടുണ്ട്. രമണനും ദാമുവും അത്തരത്തിൽ ആയിരുന്നു. എന്നാല്‍ ഇന്ന് ട്രോൾ ലോകത്ത് വാസു അണ്ണൻ വാഴുകയാണ്.

​വില്ലന്‍മാര്‍ എല്ലാം കോമഡിയായി

വില്ലന്മാരെയെല്ലാം പിടിച്ച് കോമഡിയാക്കുകയാണ് ട്രോളന്‍മാര്‍ ചെയ്യുന്നത്. വാസു അണ്ണന്‍ ട്രോളുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

​പതിനെട്ടു വർഷങ്ങൾക്ക് ശേഷം

സിനിമ പുറത്തിറങ്ങി പതിനെട്ടു വർഷങ്ങൾക്ക് ശേഷമാണ് വാസു അണ്ണന്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. അന്ന് വില്ലനായി എല്ലാവരേയും പേടിപ്പിച്ച വാസു അണ്ണന്‍ ഇന്ന് റൊമാന്റിക് ഹീറോ ആണ്.

​അടുത്തത് ആര്

അടുത്തത് ആര്‍ക്കാണ് പണി വരുന്നത് എന്ന് ഓര്‍ത്ത് പഴയ വില്ലന്‍മാര്‍ എല്ലാം ടെന്‍ഷനിലാണെന്നാണ് കമന്‍റുകള്‍ എത്തുന്നത്.

​എന്നാലും എങ്ങനെ സാധിക്കുന്നു

കു‍ഞ്ഞിക്കൂനന്‍ സിനിമ കണ്ടവരെ പേടിപ്പിച്ച ഒരു കഥാപാത്രമായിരുന്നു വാസു അണ്ണന്‍. എന്നാലും വാസു അണ്ണന്‍റെ അവസ്ഥ ഇപ്പോള്‍ ഏറെ ചിരിപടര്‍ത്തുന്നു എന്നാണ് എത്തുന്ന കമന്‍റുകള്

ആര്‍ട്ടിക്കിള്‍ ഷോ