ആപ്പ്ജില്ല

ഡയറക്ടർ ചേഞ്ച് പുതിയ രൂപത്തില്‍!! സമൂഹമാധ്യമങ്ങളില്‍ ട്രെൻഡായ പുത്തന്‍ ട്രോളുകള്‍ കാണാം

പല ഹിറ്റ് സിനിമകും സംവിധായകർ മാറിയാല്‍ എങ്ങനെ ഇരിക്കും എന്നാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്

Samayam Malayalam 11 Jun 2020, 2:37 pm
ഡയറക്ടർ ചേഞ്ച് എന്ന് പേരിട്ട് സംവിധായകന്‍ മാറിയാല്‍ സിനിമകള്‍ എങ്ങനെ ആയിരിക്കും എന്നാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്. ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ഈ ചലഞ്ച് ട്രെന്‍റഡായി നില്‍ക്കുകയാണ്. പല ഹിറ്റ് സിനിമകും സംവിധായകർ മാറിയാല്‍ എങ്ങനെ ഇരിക്കും എന്നാണ് ഇപ്പോള്‍ എത്തുന്നത്. ഒരിക്കലും ചിന്തിക്കാത്ത നിലയിലാണ് ട്രോളന്‍മാര്‍ പോയിരിക്കുന്നതെന്നാണ് പ്രത്യേകത. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ചില രസകരമായ ട്രോളുകള്‍ കാണാം
Samayam Malayalam malayalam trending trolls about director change goes viral on social media
ഡയറക്ടർ ചേഞ്ച് പുതിയ രൂപത്തില്‍!! സമൂഹമാധ്യമങ്ങളില്‍ ട്രെൻഡായ പുത്തന്‍ ട്രോളുകള്‍ കാണാം


​നീ മാസ് ആണല്ലേ

ത്രില്ലര്‍ മാസ് പടങ്ങള്‍ എല്ലാം സംവിധായകര്‍ മാറി സിനിമ എടുത്താല്‍ എങ്ങിനെ ആയിരിക്കും എന്നാണ് ട്രോളുകളില്‍ നിറയുന്നത്. രസകരമായ ട്രോളുകള്‍ക്ക് താഴെ നിരവധി കമന്‍റുകള്‍ എത്തുന്നുണ്ട്.

​വൈശാലി സീന്‍മാറിയാല്‍ എങ്ങിനെ ഇരിക്കും

വൈശാലി സിനിമ ഇത്തരി ഫ്രീക്ക് ആയി എടുത്താല്‍ എങ്ങനെ ഇരിക്കും എന്നാണ് ട്രോളുകള്‍ എത്തുന്നത്. ട്രോളുകള്‍ക്ക് വിലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീ‍ഡിയയില്‍ ലഭിക്കുന്നത്.

​അഞ്ചാം പാതിര സംവിധായകന്‍ മാറിയാല്‍

അഞ്ചാം പാതിര വിനയന്‍ സംവിധാനം ചെയ്താല്‍ എങ്ങിനെ ഇരിക്കും എന്നാണ് ഇപ്പോള്‍ എത്തുന്ന ട്രോളുകള്‍. ഇത്തിരി പഞ്ച് ആക്കി കളര്‍ ആക്കുമായിരുന്നു എന്നാണ് കമന്‍റുകള്‍ എത്തുന്നത്.

​ഭീകര മാറ്റം ആയല്ലോ

ബാഹുബലി സിനിമയുടെ സംവിധായകന്‍ മാറിയാല്‍ എങ്ങനെ ഇരിക്കും എന്നാണ് ട്രോളുകള്‍ എത്തുന്നത്. മമ്മൂട്ടി ആണ് സീന്‍ കൈകാര്യം ചെയ്തിരുന്നത് എങ്കില്‍ എങ്ങനെ ഇരിക്കും എന്നാണ് ട്രോളുകള്‍ എത്തുന്നത്.

​അങ്ങനെ സിംപിളായി എടുക്കാറില്ല

പ്രിയദര്‍ശന്‍ സിനിമ മാറി ചെയ്താല്‍ എങ്ങനെ ഇരിക്കും എന്നാണ് ട്രോളുകള്‍ എത്തുന്നത്. ചില മാസ് ഡയലോഗുകള്‍ മാറി പോയാല്‍ എങ്ങനെ ഇരിക്കും എന്ന് ട്രോളുകളില്‍ വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആഷിഖ് അബു പറക്കും തളികയുമായി എത്തിയാല്‍

സംവിധായകന്‍ ആഷിഖ് അബു പറക്കും തളികയുമായി എത്തിയാല്‍ എങ്ങനെ ഇരിക്കും എന്നാണ് ഇപ്പോള്‍ ട്രോളുകളില്‍ എത്തുന്നത്. രസകരമായ ട്രോളുകള്‍ക്ക് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

ചാക്കോ മാഷേ മാറ്റിയാല്‍ ഇങ്ങനെ ഇരിക്കും


ചാക്കോ മാഷ് എന്ന കഥാപാത്രത്തെ അറിയാത്തവര്‍ ഉണ്ടായിരിക്കില്ല. അതേ കഥാപാത്രം കാക്കകുയില്‍ എന്ന സിനിമയില്‍ ആണെങ്കില്‍ എങ്ങിനെ ഇരിക്കും എന്നാണ് ട്രോളുകളില്‍ എത്തുന്നത്.

കമ്മട്ടിപാടം വേറെ ലെവൽ

ദുൽഖർ നായകനായി എത്തിയ കമ്മട്ടിപാടം സിനിമ പ്രിയദര്‍ശന്‍ ആണ് സംവിധാനം ചെയ്യുന്നതെങ്കില്‍ ഇങ്ങിനെ ഇരിക്കും എന്നാണ് ഇപ്പോള്‍ നിറയുന്ന ട്രോളുകള്

​അല്‍ഫോണ്‍സ് പുത്രന്‍ വടക്കന്‍ വീരഗാഥയുമായി

സംവിധായകന്‍ മാറിയാല്‍ സിനിമയുടെ ഭംഗി തന്നെ മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ട്രോളുകള്‍ എത്തുന്നത് വേറെ ലവല്‍ ആണ്. രസകരമായ ട്രോളുകള്‍ക്ക് താഴെ നിരവധി കമന്‍റുകള്‍ ആണ് എത്തുന്നത്.

​അടൂര്‍ ഗോപാല കൃഷ്ണന്‍ ബാഹുബലിയുമായി എത്തിയാല്‍

സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ ബാഹുബലിയുമായി എത്തിയാല്‍ എങ്ങനെയായിരിക്കും എന്നാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്. പഞ്ചാബി ഹൗസിലെ ഒരു സീന്‍ എടുത്താണ് ട്രോളുകൾ തയ്യാറാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ