ആപ്പ്ജില്ല

മാത്തുകുട്ടിയാണ് യഥാർത്ഥ ഭർത്താവ്..!!

പള്ളി പെരുന്നാളിന്‍റെ തിരക്കിനെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ.. ഒരു പള്ളി പെരുന്നാളിന്‍റെ തിരക്കിൽപെട്ട് ഭാര്യമാരെ നഷ്ടപ്പെട്ട രണ്ട് പേരെ കണ്ട് നോക്കൂ..

TNN 22 Sept 2016, 4:59 pm
പള്ളി പെരുന്നാളിന്‍റെ തിരക്കിനെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ.. ഒരു പള്ളി പെരുന്നാളിന്‍റെ തിരക്കിൽപെട്ട് ഭാര്യമാരെ നഷ്ടപ്പെട്ട രണ്ട് പേരെ കണ്ട് നോക്കൂ..
Samayam Malayalam mathukutty rocks
മാത്തുകുട്ടിയാണ് യഥാർത്ഥ ഭർത്താവ്..!!


പള്ളി പെരുന്നാൾ ....തിക്കും തിരക്കും ... കൂടെ വന്ന ഭാര്യയെ കാണുന്നില്ല ...മാത്തുകുട്ടി അന്വേഷണം തുടങ്ങി .... അലറി വിളിച്ചാൽ പോലും കേൾക്കില്ല ....അത്രയ്ക്ക് ശബ്ദ കോലാഹലം ....

അര മണിക്കൂറായി അന്വേഷണം ..... ഈ പണ്ടാരം എതിലെ പോയി ...... മാത്തുകുട്ടി ആകെ പരവശൻ . പെട്ടെന്നൊരാൾ മുന്നിൽ വന്ന് ചോദിച്ചു ...എന്ത് പറ്റി സുഹൃത്തേ?? മാത്തുകുട്ടി വിവരം പറഞ്ഞു ...... ഞാനും എന്‍റെ ഭാര്യയെ അന്വേഷിച്ചു നടക്കുകയാണ് .....അയാൾ മാത്തുകുട്ടിയോടു പറഞ്ഞു ...

മാത്തുകുട്ടി ചോദിച്ചു ...തങ്ങളുടെ ഭാര്യയെ കണ്ടാൽ എങ്ങനെ മനസ്സിലാകും ??.ഒരു ഐഡിയ തന്നാൽ അഥവാ അതുപോലെ ആരെയെങ്കിലും കണ്ടാൽ നിങ്ങൾ അന്വേഷിക്കുന്നതായി പറയാം .
അയ്യാൾ പറഞ്ഞു. പച്ച ചുരിദാർ , അഞ്ചടി ഏഴിഞ്ഞു പൊക്കം വരും, നല്ല വെളുത്ത നിറം, നീണ്ട മുടി

മാത്തുകുട്ടി ചോദിച്ചു : കാഴ്ചക്കെങ്ങനെ? അയ്യാൾ പറഞ്ഞു: സുന്ദരിയാണ് . പൂച്ചകണ്ണ് , പിന്നെ നല്ല ഒത്ത ശരീരം ,.....

നിങ്ങളുടെ ഭാര്യ എങ്ങനെ ? മാത്തുകുട്ടി :: ആ പുല്ലു പോട്ടെ ...നമുക്ക് ചേട്ടന്‍റെ ഭാര്യയെ തപ്പാം ..........!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ