ആപ്പ്ജില്ല

'തലച്ചോറിന് പൊന്നുംവില'; സർദാർജി ഫലിതങ്ങൾ-രണ്ടാംഭാ​ഗം

നല്ലവരും ശുദ്ധ മനസ്കരുമായ സർദാർജിമാരെക്കുറിച്ചുള്ള ഫലിതങ്ങളാണ് സർദാർജി ഫലിതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. വളരെ ബുദ്ധിപൂർവ്വം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അബദ്ധത്തിൽ കലാശിക്കുന്നതാണ് സർദാർജി ഫലിതങ്ങളുടെ ഇതിവൃത്തം.

Samayam Malayalam 16 Jun 2020, 4:08 pm
തലച്ചോറ് വാങ്ങാന്‍ കിട്ടുന്ന ഒരു മാര്‍ക്കറ്റില്‍ സര്‍ദാര്‍ജി എത്തി. ഓരോ തലച്ചോറിന്റെയും വില എഴുതിവച്ചിട്ടുണ്ട്. മലയാളിയുടെത് 500 രൂപ, ബംഗാളിയുടെത് 450 രൂപ, തമിഴന്റെത് 300 രൂപ, സര്‍ദാറിന്റെ തലച്ചോറിന് 5000 രൂപ!
Samayam Malayalam sardarji joke part two
'തലച്ചോറിന് പൊന്നുംവില'; സർദാർജി ഫലിതങ്ങൾ-രണ്ടാംഭാ​ഗം


അതുകണ്ട് ആശ്ചര്യപ്പെട്ട സര്‍ദാര്‍ ചോദിച്ചു: 'ഇതെന്താ സര്‍ദാറിന്റെ തലച്ചോറിനിത്ര വില'

'അതു ചോദിക്കാനുണ്ടോ? 20പേരുടെ തല വെട്ടിപ്പൊളിച്ചിട്ടാണ് ഇത്രയും കിട്ടിയത്'.

***************************************

സർദാർജിക്ക് ഇരട്ടക്കുട്ടികൾ പിറന്നു. ആരായിരിക്കും രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ എന്ന ആലോചനയിൽ സർദാർജിക്ക് പിന്നെ ഉറക്കം വന്നില്ല.

***************************************

സർദാർജി ഭാര്യയുടെ കേക്ക് വാങ്ങാൻ ചെന്നപ്പോൾ കടക്കാരൻ: കേക്കിൽ എന്താണ് എഴുതേണ്ടത്?
you're not getting older you're getting better എന്നാണോ എഴുതേണ്ടത്?

ഇതുകേട്ട സർദാർജി: you're not getting older എന്ന് മുകളിലും you're getting better എന്ന് താഴെയും എഴുതുക.

കടക്കാരനും സർദാർജിയാണെന്ന് നിങ്ങൾ ഓർമ്മിക്കണം.

വീട്ടിലെത്തി പൊതി അഴിച്ച് നോക്കിയപ്പോൾ സർദാർജി കണ്ടത്
you're not getting older at the top, you're getting better at bottom

***************************************

സർദാർജിയും ഭാര്യയും വിവാഹമോചനത്തിന് അപേക്ഷ കൊടുക്കാൻ പോയപ്പോൾ ജഡ്ജി ചോദിച്ചു: നിങ്ങൾക്ക് മൂന്ന് കുട്ടികളില്ലേ? അവരെ എങ്ങനെ ഭാഗം വയ്ക്കും?

ഇതുകേട്ട സർദാർജി; ഞങ്ങൾ അടുത്ത കൊല്ലം വരാം.

***************************************

ഒരു സുന്ദരി പെൺകുട്ടി സർദാർജിയോട് അവളെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചു.

അപ്പോൾ സർദാർജി, ക്ഷമിക്കണം പറ്റില്ല.

ഇതുകേട്ട പെൺകുട്ടി എന്താ കാരണം?

സർദാാർജി: ഞങ്ങൾ സ്വന്തക്കാരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. എന്റെ അച്ഛൻ എന്റെ അമ്മയെ, സഹോദരൻ ചേട്ടത്തിയെ, അമ്മാവൻ അമ്മായിയെ. അങ്ങനെയാണ് ഞങ്ങളുടെ രീതി. അതുകൊണ്ട് എന്നോട് ക്ഷമിക്കുക.

***************************************

Also Read: സർദാർജി ഫലിതങ്ങൾ- ഒന്നാം ഭാഗം

ആര്‍ട്ടിക്കിള്‍ ഷോ