ആപ്പ്ജില്ല

ബിരിയാണി ചിക്കനാണോ മട്ടനാണോ ?

ഈശ്വരാ, എന്നെ രക്ഷിച്ചാൽ ഞാൻ1000 പേർക്കു ബിരിയാണി വാങ്ങികൊടുക്കാം.

TNN 5 Jul 2016, 5:21 pm
ശശി കടലിൽ മുങ്ങി താഴുകയായിരുന്നു.
Samayam Malayalam sashi jokes
ബിരിയാണി ചിക്കനാണോ മട്ടനാണോ ?


ശശി ഉറക്കെ ദൈവത്തെ വിളിച്ചു.

ഈശ്വരാ, എന്നെ രക്ഷിച്ചാൽ ഞാൻ 1000 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം.

അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി കരയിലേക്കു തെറിച്ചു വീണു.

ശശി എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ ആകാശത്തേക്കു നോക്കി പറഞ്ഞു

ഹും! എന്തു ബിരിയാണി!

അപ്പൊ വലിയ ഒരു തിരമാല അടിച്ചു.

ശശി വീണ്ടും മുങ്ങി താഴാൻ തുടങ്ങി.

ശശി ദൈവത്തെ വിളിച്ചു-

ഈശ്വരാ, എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ