ആപ്പ്ജില്ല

പേജ് കാക്ക കൊണ്ട് പോകാതിരിക്കാൻ ഐസിയുവും സിന്ദൂരം തൊട്ടു; കാക്കയും സിന്ദൂരവും, ട്രോൾ മഴ

പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയിൽ പ്രതിഷേധിച്ച യുവതിയെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന സ്ത്രീകൾ സംഘം ചേർന്ന് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നിയമത്തെ അനുകൂലിക്കുന്നവർക്കിടയിലേക്ക് ഒറ്റക്കെത്തിയ യുവതിയോട് സംഘത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ പറഞ്ഞ വാക്കുകളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

Samayam Malayalam 23 Jan 2020, 12:00 pm
പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയിൽ പ്രതിഷേധിച്ച യുവതിയെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന സ്ത്രീകൾ സംഘം ചേർന്ന് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നിയമത്തെ അനുകൂലിക്കുന്നവർക്കിടയിലേക്ക് ഒറ്റക്കെത്തിയ യുവതിയോട് സംഘത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ പറഞ്ഞ വാക്കുകളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
Samayam Malayalam sindhooram and kakka malayalam trolls and meme after viral video on woman protesting caa heckled by kulasthree women
പേജ് കാക്ക കൊണ്ട് പോകാതിരിക്കാൻ ഐസിയുവും സിന്ദൂരം തൊട്ടു; കാക്കയും സിന്ദൂരവും, ട്രോൾ മഴ


​സിന്ദൂരം തൊടുന്നത് കാക്ക കൊണ്ടുപോകാതിരിക്കാൻ

നിയമത്തെ അനുകൂലിക്കുന്നവർക്കിടയിലേക്ക് ചോദ്യവുമായെത്തിയ യുവതിയോട് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് സിന്ദൂരം തൊട്ട് നടക്കുന്നത് മക്കളെ 'കാക്ക' തൊടാതിരിക്കാനാണെന്ന് പറഞ്ഞത്. 'ഞാൻ ഇത് തൊട്ടു നടക്കുന്നത് എന്തിനാണെന്ന് അറിയാമോ, എനിക്ക് രണ്ടു പെണ്മക്കളുണ്ട്. അവരെ ഒരു കാക്കയും തൊടാതെയിരിക്കാൻ ആണ്' എന്നായിരുന്നു സ്ത്രീയുടെ വാക്കുകൾ.

​സോഷ്യൽ മീഡിയയിൽ കാക്കയും ട്രോളും

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ 'പണികിട്ടിയത്' നമ്മുടെ പാവം കാക്കയ്ക്കാണ്. കാക്ക കൊത്താതിരിക്കാൻ സിന്ദൂരം ചാർത്തുന്ന മാങ്ങവരെ ട്രോളുകളിൽ കഥാപാത്രമായിട്ടുണ്ട്. ഇന്നലെ കൊച്ചിയിലായിരുന്നു വിവാദത്തിന് അടിസ്ഥാനമായ സംഭവം അരങ്ങേറിയത്.

എതിരഭിപ്രായം പ്രകടിപ്പിച്ച യുവതിക്ക് നേരെ കൈയ്യേറ്റവും

കലൂരിലെ ഒരു ക്ഷേത്രത്തിനു സമീപത്ത് നടന്ന സിഎഎ അനുകൂല പരിപാടിക്കിടെ എതിരഭിപ്രായം രേഖപ്പെടുത്തിയ യുവതിയെയാണ് അവിടെയുണ്ടായിരുന്ന സ്ത്രീകൾ സംഘം ചേർന്ന് നേരിട്ടത്. വർഗീയ പരാമർശത്തിനു പുറമെ യുവതിക്ക് നേരെ കൈയ്യേറ്റ ശ്രമവും നടന്നിരുന്നു.

വാവുബലിയും ട്രോളിൽ

വാവുബലിക്ക് കാക്ക ബലിച്ചോർ കഴിക്കാൻ വരാത്തതിനു കാരണം കുലസ്ത്രീയായ മകൾ സിന്ദൂരം തൊട്ട് നിൽക്കുന്നതാണെന്നാണ് ചില ട്രോളന്മാരുടെ കണ്ടെത്തൽ. രസകരമായ പോസ്റ്റുകൾക്ക് കീഴിൽ രസകരമായ കമന്‍റുകളാണ് വരുന്നത്.

പ്രൊഫൈൽ പിക്ചറിൽ സിന്ദൂരവുമായി ഐസിയു

ഫേസ്ബുക്കിലെ ട്രോൾ പേജായ ഐസിയു തങ്ങളുടെ പ്രൊഫൈൽ പിക്ചറിൽ തന്നെ സിന്ദൂരവുമായെത്തിയതും രസകരമായ കാഴ്ചയായി. പേജ് കാക്ക കൊത്തി കൊണ്ടുപോകാതിരിക്കാൻ എന്ന കമന്‍റോടൊണ് ഐസിയു ചിത്രം പോസ്റ്റു ചെയ്തത്.

പുറത്തിറങ്ങാൻ സിന്ദൂരം നിർബന്ധം

ഇനി വീടിനു പുറത്തേക്ക് മക്കളെയും കൊണ്ട് പുറത്തിറങ്ങുമ്പോൾ സിന്ദൂരം തൊടുന്നത് നിർബന്ധമാണെന്നാണ് ചിലരുടെ ട്രോളുകൾ. സിന്ദൂരം തൊട്ടാൽ ബാക്കിയൊന്നും പേടിക്കാനില്ലെന്നും എല്ലാം ഓക്കെയാകുമെന്നുമാണ് ഈ ട്രോളന്മാർ പറയുന്നത്.

ട്രോളുകളിൽ കാക്കയ്ക്ക് പുറമെ കാകയും

കൊച്ചിയിലെ 'കാക്ക' വീഡിയോയിൽ ട്രോളുകളുമായി ഇറങ്ങിയ മലയാളികൾ പറക്കുന്ന കാക്കയെ മാത്രമല്ല, ഫുട്ബോൾ താരം കാകയെയും വിഷയവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സിന്ദൂരം തൊടുന്നതിനു കാരണം താനാണെന്ന് കേൾക്കുന്ന കാകയുടെ ഭാവമാണ് ട്രോളിലുള്ളത്.

ഒടുവിൽ കാക്ക തൊടാത്തമ്മ അവാർഡും

സോഷ്യൽ മീഡിയ ട്രോളുകളിൽ കഴിഞ്ഞ ദിവസങ്ങിൽ ട്രെൻഡായിരുന്ന പ്രാദേശിക അവാർഡുകൾക്ക് സമാനമായി യുവതിയോട് കയർത്ത സ്ത്രീക്ക് കാക്കതൊടാത്തമ്മ അവാർഡ് സമർപ്പിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സിന്ദൂരം തൊട്ട് കാക്കയിൽ നിന്ന് മക്കളെ രക്ഷിച്ചതിനുള്ള പുരസ്കാരമെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ