ആപ്പ്ജില്ല

നോക്കിയ 105 ഇന്ത്യയില്‍ അവതരിപ്പിച്ചു: വില 999 രൂപ

ഡ്യുവല്‍ സിം മൊബൈലിന് 1149 രൂപയാണ് അടിസ്ഥാന വില

TNN 18 Jul 2017, 7:21 pm
ന്യൂഡല്‍ഹി: നോക്കിയയുടെ ഉടമകളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 105 എന്ന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 999 രൂപ വിലയിട്ടാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
Samayam Malayalam nokia launches feature phone nokia 105 at rs 999 in india
നോക്കിയ 105 ഇന്ത്യയില്‍ അവതരിപ്പിച്ചു: വില 999 രൂപ


ഡ്യുവല്‍ സിം മൊബൈലിന് 1149 രൂപയാണ് അടിസ്ഥാന വില. രണ്ടു മോഡലുകളും ബുധനാഴ്‍ച വിപണിയിലെത്തും. ഏതാനും ആഴ്‍ചയ്ക്കുള്ളില്‍ നോക്കിയ 130 എന്ന പുതിയ മോഡലും കമ്പനി രാജ്യത്ത് അവതരിപ്പിക്കും.

നാല്‍പ്പത് കോടിയോളം ആളുകള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാനും ഇന്‍റര്‍നെറ്റിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കാതിരിക്കാനും കഴിയുന്ന രാജ്യത്ത് വോയ്‍സ്, ടെക്സ്റ്റ് എന്നീ മാര്‍ഗങ്ങളിലൂടെ മാത്രം പരസ്‍പരം ബന്ധപ്പെടാന്‍ കഴിയുന്നത് വലിയ കാര്യമാണെന്ന് എച്ച്‍എംഡി ഗ്ലോബല്‍ സിഇഒ ആ‍ര്‍തോ നുമ്മേല പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോകത്താകമാനം 40 കോടി മൊബൈല്‍ ഫോണുകളാണ് വിറ്റഴിഞ്ഞത്. ലോകത്താകമാനം 130 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലാണ്.

Nokia launches feature phone Nokia 105 at Rs 999 in India

HMD Global, which holds the rights for Nokia brand, will launch a new version of Nokia 105 model priced at Rs 999 as it looks to tap the feature phone market in the country.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ