ആപ്പ്ജില്ല

'ദീപിക ലിമിറ്റഡ് എഡിഷൻ' എഫ്3 സ്മാർട്ട്ഫോണുമായി ഓപ്പോ

ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ കൈയൊപ്പോടുകൂടിയ ഈ ഫോണിന് 19,990 രൂപയാണ് കമ്പനി നിശ്ചിച്ചിരിക്കുന്നത്.

TNN 12 Aug 2017, 1:17 pm
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ 'ദീപിക ലിമിറ്റഡ് എഡിഷൻ' എഫ്3 സ്മാർട്ട്ഫോണിനെ ഇന്ത്യയിലവതരിപ്പിച്ചു. ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ കൈയൊപ്പോടുകൂടിയ ഈ ഫോണിന് 19,990 രൂപയാണ് കമ്പനി നിശ്ചിച്ചിരിക്കുന്നത്. റോസ് ഗോൾഡ് നിറത്തിലാണ് ദീപിക ലിമിറ്റഡ് എഡിഷൻ എഫ്3 വിപണിയിൽ ലഭ്യമാവുക. ഈ ഫോണിനൊപ്പം പ്രത്യേക ഫോട്ടോ ഫ്രെയിമും കൂടി കമ്പനി ഉപഭോക്താക്കൾക്കായി കരുതിവച്ചിട്ടുണ്ട്.
Samayam Malayalam oppo launches deepika limited edition f3 smartphone
'ദീപിക ലിമിറ്റഡ് എഡിഷൻ' എഫ്3 സ്മാർട്ട്ഫോണുമായി ഓപ്പോ


ദീപിക ലിമിറ്റഡ് എഡിഷൻ എഫ്3 സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയും മറ്റു മൊബൈൽ സ്റ്റോറുകൾ മുഖേനയും ഓഗസ്റ്റ് 21 മുതൽ വില്ക്കപ്പെടുന്നതായിരിക്കും. ദീപികയുടെ ഇനീഷ്യലിനെ പ്രതിനിധീകരിച്ച് കൊണ്ട് ലോഗോ എന്ന രീതിയിൽ D,P എന്നീ അക്ഷരങ്ങൾ ഓപ്പോ എഫ്3 ലിമിറ്റഡ് എഡിഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നുള്ളതാണ് ഈ ഫോണിന്‍റെ മറ്റൊരു സവിശേഷത.

സവിശേഷതകൾ

5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ

ഓക്ട കോർ 64 ബിറ്റ് പ്രൊസസർ

ആൻഡ്രോയിഡ് 7.0 നുഗട്ട്

4ജിബി റാം

64ജിബി ഇന്‍റേണൽ സ്റ്റോറേജ്

13MP റിയർ ക്യാമറ

16MP സെൽഫി ക്യാമറ

3200mAH ബാറ്ററി

Oppo launches 'Deepika Limited Edition' F3 smartphone

Oppo has launched the 'Deepika Limited Edition' of its F3 smartphone.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ