ഉണ്ണി മുകുന്ദൻ നായകനായെത്തി ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബാലയും അഭിനയിച്ചിരുന്നു. ഉണ്ണി അവതരിപ്പിച്ച ഷെഫീക്ക് എന്ന കഥാപാത്രത്തിന്റെ ആത്മാർഥ സുഹൃത്തായ അമീർ എന്ന കഥാപാത്രമായാണ് ബാല ചിത്രത്തിൽ എത്തിയത്. ദിസ് ഈസ് റാങ്... എന്ന ബാലയുടെ ഹിറ്റ് ഡയലോഗും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിത ബാലയുടേയും ഭാര്യ എലിസബത്തിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഭാര്യ എലിസബത്തിനൊപ്പമാണ് ബാല കൊച്ചിയിലെ തീയേറ്ററിൽ ഷെഫീക്കിന്റെ സന്തോഷം കാണാനെത്തിയത്.
ഷൂട്ടിങ് സമയത്ത് ഒരു അപകടം പറ്റിയിരുന്നു. അതുകഴിഞ്ഞ് കുറച്ച് റെസ്റ്റ് എടുത്തു അത്രേയുള്ളൂ. ഞാൻ തിരിച്ചെത്തി എന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്.
മലയാള സിനിമയിൽ തുടർച്ചയായിട്ട് ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നിങ്ങൾ സമ്മതിച്ചാൽ, സ്നേഹിച്ചാൽ ഉണ്ടാകുമെന്നാണ് ബാല മറുപടി പറഞ്ഞത്.
ഇനി എനിക്ക് നല്ല കഥാപാത്രങ്ങൾ വരുമെന്ന് തോന്നുന്നു എന്നും ബാല പറഞ്ഞു. നിങ്ങൾ എല്ലാവരും സ്നേഹിക്കുന്ന കൊണ്ടാണ് ഈ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നത്. ഞാനും നിങ്ങളെ സ്നേഹിച്ചിരിക്കുമെന്നും ബാല പറയുന്നു.
എന്റെ ജീവിതമേ ഒരു കോമഡിയാണ്. ഞാൻ ഇതിൽ അഭിനയിച്ചിട്ടില്ല. ഒരു ഫ്ലോയിൽ പോവുകയായിരുന്നു. അത് വർക്കൗട്ട് ആയി എന്നും ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ബാല പറഞ്ഞു.