പുത്തൻ ഹെയർസ്റ്റൈൽ പരീക്ഷിച്ച് ഐശ്വര്യ ലക്ഷ്മി; നിഖില വിമലും കീർത്തി സുരേഷും പറഞ്ഞതിങ്ങനെ!!!

| Edited bySamayam Desk | Samayam Malayalam 15 Jun 2022, 4:03 pm

ഇടയ്ക്കിടെ ഐശ്വര്യ നടത്തുന്ന ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

  • പുത്തൻ ഹെയർസ്റ്റൈൽ പരീക്ഷിച്ച് ഐശ്വര്യ ലക്ഷ്മി; നിഖില വിമലും കീർത്തി സുരേഷും പറഞ്ഞതിങ്ങനെ!!!

    മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലായാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സിനിമകളുടെ തിരക്കിലാണിപ്പോൾ ഐശ്വര്യ. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. ഇടയ്ക്കിടെ ഐശ്വര്യ നടത്തുന്ന ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

  • പുത്തൻ ഹെയ്ർസ്റ്റൈലിൽ

    പുത്തൻ ഹെയർ സ്റ്റൈലുമായെത്തിയിരിക്കുകയാണ് ഐശ്വര്യയിപ്പോൾ. മുടി മുന്നിലേക്ക് വെട്ടി ക്യൂട്ട് ലുക്കിലാണ് താരം.

  • സാരിയിൽ തിളങ്ങി താരം

    എംബ്രോയിഡറി വർക്ക് ചെയ്ത സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. കമ്മൽ മാത്രമാണ് ഐശ്വര്യ ആഭരണമായി തെരഞ്ഞെടുത്തത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റു ചെയ്തിരിക്കുന്നത്. നിഖില വിമൽ, കീർത്തി സുരേഷ്, മാല പാർവതി തുടങ്ങിയ നടിമാരും ചിത്രങ്ങൾക്ക് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

  • തെലുങ്കിലേക്ക്

    ഗോഡ്സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഐശ്വര്യ. സത്യദേവ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഈ മാസം 17 ന് ചിത്രം തീയേറ്ററുകളിലെത്തും.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • നിവിന്റെ നായികയായി

    നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമയിലെത്തിയത്. ചിത്രത്തിലെ റേച്ചൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

  • ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും

    ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്കും ഫാഷനിസ്റ്റുകൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

  • ചിത്രങ്ങൾ

    നിരവധി ചിത്രങ്ങളാണ് ഐശ്വര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അർച്ചന 31 നോട്ട് ഔട്ട് ആണ് ഐശ്വര്യയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.