മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആലീസ് ക്രിസ്റ്റി. പരമ്പരകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വിവാഹ ശേഷം സീരിയലുകളില്‍ നിന്നെല്ലാം അല്‍പ്പം അകലം പാലിക്കുന്നുണ്ടെങ്കിലും തന്റെ വ്ലോഗുമായി തിരക്കുകളിലാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആലീസ്.
ഒറ്റനോട്ടത്തിൽ നവവധുവിനെപ്പോലെ തോന്നിപ്പിക്കും വിധമാണ് ആലീസ് എത്തുന്നത്.
കാതിലും കഴുത്തിലും ടെമ്പിൾ ജ്വല്ലറി അണിഞ്ഞാണ് പുത്തൻ ഫോട്ടോഷൂട്ടുകൾ.
ആലീസ് പങ്കുവെക്കുന്ന എല്ലാഫോട്ടോഷൂട്ടുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അണിഞ്ഞൊരുങ്ങി വന്നപ്പോൾ ആലീസിനെ കാണാൻ ഒരു ദേവതയെപ്പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷക ശ്രദ്ധനേടിത്തുടങ്ങുന്നത്.
യൂട്യൂബ് വ്ലോഗിലൂടെ ശ്രദ്ധേയരായി മാറിയ താരജോഢിയാണ് ആലീസും ഭര്ർത്താവ് സജിനും.
ഒന്നരവർഷത്തെ ഇടവേളയിലാണ് ആലീസിൻ്റേയും സജിൻ്റേയും നിശ്ചയവും വിവാഹവും നടന്നത്.
വിവാഹ ശേഷം പുതിയ പ്രൊജക്ടുകളൊന്നും ആലീസ് ഏറ്റെടുത്തിരുന്നില്ല. ഇപ്പോൾ ആരാധകർ ചോദിക്കുന്നത് ആലീസിൻ്റെ മടങ്ങിവരവിനെക്കുറിച്ചാണ്.