ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് അമേയ മാത്യു. കരിക്കിന്റെ വെബ് സീരീസിലൂടെയാണ് അമേയ ഏറെ ശ്രദ്ധ നേടിയത്. മോഡലും കൂടിയായ അമേയ ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റയിൽ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഏതാനും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിംഗ് രംഗത്തും വളരെ സജീവമാണ്.
സോഷ്യൽമീഡിയിയൽ സജീവമായ താരം ഇപ്പോള്‍ തനിക്ക് ഇൻസ്റ്റയിൽ നാല് ലക്ഷം ഫോളോവേഴ്സായതിന് ആരാധകരോട് നന്ദി അറിയിച്ചിരിക്കുകയാണ്.
അതോടൊപ്പം മറ്റൊരു കുറിപ്പും അമേയ പങ്കുവെച്ചിട്ടുണ്ട്. 'അമേയ മാത്യുവിനെക്കുറിച്ചും ക്യാപ്ഷനുകളെക്കുറിച്ചും പല ഊഹാപോഹങ്ങൾ എയറിലുണ്ട്. അമേയ ജാഡയാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്', അമേയ കുറിച്ചിരിക്കുകയാണ്.
'ക്യാപ്ഷനുകൾ അടിച്ചുമാറ്റിയതാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്.. അങ്ങനെയുള്ളവരെ ബ്ലോക്കിലൂടെയും, റിപ്പോർട്ടിലൂടെയും, ഞാൻ നേരിടും'!!, അമേയ ഏതാനും ചിത്രങ്ങൾ പങ്കിട്ട് കുറിച്ചിരിക്കുകയാണ്.