മലയാള സിനിമയിൽ നിന്ന് തുടങ്ങി തെന്നിന്ത്യൻ സിനിമയിലാകെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ മേരിയായി വന്ന് അനുപമ വലിയ ആരാധക പിന്തുണയാണ് നേടിയെടുത്തത്.
പ്രേമം റിലീസിന് മുൻപ് തന്നെ മേരിയെ ആരാധകർ നെഞ്ചിലേറ്റി. ആലുവ പുഴയുടെ തീരത്ത് എന്ന പാട്ട് പുറത്തിറങ്ങിയതോടെയാണ് അനുപമയും ഹിറ്റായത്.
പ്രേമത്തിന് ശേഷം അനുപമ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ജോമോൻ്റെ സുവിശേഷം. പ്രേമത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയായി വന്ന അനുപമ പിന്നീടെത്തിയത് ദുൽഖറിൻ്റെ നായികയായാണ്.
മലയാളത്തിന് ശേഷം ഒട്ടനവധി അന്യഭാഷ ചിത്രങ്ങളിലേയ്ക്കും അനുപമ എത്തി. അതിൽ മികച്ച് അവസരം തേടിയെത്തിയത് തെലുങ്കിൽ നിന്നാണ്.
ബഹുഭാഷ ചിത്രമായി എത്തുന്ന കാർത്തികേയയുടെ റിലീസ് തിരക്കുകളിലാണ് താരം ഇപ്പോൾ. ഈ മാസം 23-ന് ആണ് സിനിമ റിലീസ് ചെയ്യുക.
മലയാളത്തിൽ നിന്ന് അനുപമ വലിയ ഇടവേളയെടുത്തിരിക്കുകയാണ്. താരത്തിൻ്റെ തിരിച്ച് വരവ് കാത്തിരിക്കുകയാണ് ആരാധകർ.
സോഷ്യൽ മീഡിയയിൽ സജീവമായിത്തന്നെ ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട് അനുപമ.