4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം;അവളുടെ കല്യാണം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ദേവിയുടെ മകൾ വിവാഹിതയായി!

| Curated bySamayam Desk | Samayam Malayalam 8 Sept 2021, 10:39 am

മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദേവി അജിത്. അവതാരകയായി കരിയർ ആരംഭിച്ച ദേവി ബിഗ്‌സ്‌ക്രീനിലും മിന്നും താരം തന്നെയാണ്. ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെ കുറിച്ച് പറയുകയാണ് ദേവി. ഏക മകൾ നന്ദന വിവാഹിതയായിരിക്കുന്നു. വിശേഷങ്ങളും ചിത്രങ്ങളും!

  • 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം;അവളുടെ കല്യാണം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ദേവിയുടെ മകൾ വിവാഹിതയായി!

    മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദേവി അജിത്. അവതാരകയായി കരിയർ ആരംഭിച്ച ദേവി ബിഗ്‌സ്‌ക്രീനിലും മിന്നും താരം തന്നെയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെ കുറിച്ച് പറയുകയാണ് ദേവി. ഏക മകൾ നന്ദന വിവാഹിതയായിരിക്കുന്നു. വിശേഷങ്ങളും ചിത്രങ്ങളും!

  • ​താലികെട്ട്

    തിരുവനന്തപുരം മരുതൻകുഴി ഉദിയന്നൂർ ദേവീ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്.

  • ​തിരുവനന്തപുരം സ്വദേശി

    തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന.

  • ​സുഹൃത്തുക്കളായിരുന്നു!

    ‘‘സിദ്ധുവും നന്നുവും സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ദേവി വനിതാ ഓൺലൈനോട് പറഞ്ഞു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം!

    തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് ഇപ്പോൾ. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മകളുടേതെന്നും ദേവി

  • മരുമകൻ

    ലണ്ടനിൽ ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും ഇപ്പോൾ ബിസിനസ്സ് രംഗത്താണ് മരുമകനെന്നും ദേവി പ്രതികരിച്ചു

  • മിസ് ചെയ്തിരിക്കാം

    മോൾക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോൾ 24 വയസ്സ്. വേർപാടിന്റെ നൊമ്പരം അറിയിക്കാതെയാണ് വളർത്തിയതെങ്കിലും ഇന്ന് മകൾക്ക് അച്ഛനെ മിസ് ചെയ്തിരിക്കാം എന്നും ദേവി പറയുന്നു