മലയാളി മങ്കയായി ഹണി റോസ്!! താരത്തിന്റെ ലുക്ക് പൂർണമാക്കി ടെമ്പിൾ ഡിസൈൻ ആഭരണങ്ങളും

| Edited bySamayam Desk | Samayam Malayalam 15 Aug 2022, 12:13 pm

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഹണി. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്തേക്ക് എത്തുന്നത്. ട്രിവാൻഡ്രം ലോഡ്ജ് ആയിരുന്നു താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോഴിത ഓണം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഹണി.

  • മലയാളി മങ്കയായി ഹണി റോസ്!! താരത്തിന്റെ ലുക്ക് പൂർണമാക്കി ടെമ്പിൾ ഡിസൈൻ ആഭരണങ്ങളും

    മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ആരാധകർ ഹണിയ്ക്കുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊക്കെ ഹണി നായികയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഹണി. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്തേക്ക് എത്തുന്നത്. ട്രിവാൻഡ്രം ലോഡ്ജ് ആയിരുന്നു താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോഴിത ഓണം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഹണി.

  • സെറ്റ് സാരിയിൽ

    സെറ്റ് സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ഹണിയിപ്പോൾ. വളകളും മോതിരവും കമ്മലും മാലയും മൂക്കുത്തി തുടങ്ങി ടെമ്പിൾ ആഭരങ്ങളാണ് ഹണി ലുക്കിനായി ഉപയോഗിച്ചത്. തലമുടി പുറകിലേക്ക് കെട്ടി മുല്ലപ്പൂവും ചൂടിയിട്ടുണ്ട് താരം.

  • ​ഗ്ലാമർ വേഷങ്ങൾ

    ഗ്ലാമർ വേഷങ്ങളിലൂടെയാണ് ഹണി ശ്രദ്ധിക്കപ്പെട്ടത്. വിനയൻ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരത്തിന് അധികനാൾ മലയാള സിനിമയിൽ തിളങ്ങാനായില്ല. പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്തേക്ക് എത്തിയത്.

  • പുതിയ സിനിമ

    ഇതിനോടകം നിരവധി സിനിമകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായി കഴിഞ്ഞു ഹണി. മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് ഇനി ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ലുക്കിൽ മാറ്റം

    പലപ്പോഴും തന്റെ ലുക്കിൽ മേക്കോവറുകൾ നടത്തുന്ന നടിമാരിലൊരാളാണ് ഹണി. കൂടുതലും തന്റെ ഹെയർ സ്റ്റൈലിലാണ് ഹണി പരീക്ഷണങ്ങൾ നടത്താറ്.

  • ഭാവി വരൻ

    അടുത്തിടെ തന്റെ ഭാവി വരനേക്കുറിച്ചുള്ള കാഴ്ചപ്പാടും ഹണി തുറന്നു പറഞ്ഞിരുന്നു. തനിക്ക് ഇഷ്ടപ്പെടുന്ന ആളായിരിക്കണമെന്നും ജനുവിൻ ആയിരിക്കണമെന്നും ദുശീലങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ലെന്നുമാണ് ഹണി പറഞ്ഞത്.

  • അഭിനയവും മോഡലിങും

    അഭിനയത്തിനൊപ്പം മോഡലിങ് രംഗത്തും വളരെ സജീവമാണ് ഹണി. താരത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ഫാഷൻ പ്രേമികൾക്കിടയിൽ പോലും ശ്രദ്ധിക്കപ്പെടാറുണ്ട്.